പ്രണയനൈരാശ്യമെന്ന് കുറിപ്പ്, കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ജീവനൊടുക്കി 21കാരി

കൊച്ചി: കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ജീവനൊടുക്കി യുവതി. ഏറണാകുളം ജില്ലയിലാണ് സംഭവം. പാലാരിവട്ടം സ്വദേശിയായ അനൂജയാണ് ആത്മഹത്യ ചെയ്തത്.

പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.ഇരുപത്തിയൊന്നുവയസ്സായിരുന്നു. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടിയാണ് യുവതി മരിച്ചത്.

also read: സ്വന്തമായി വീടില്ല, പഠിക്കാനും പണം വേണം; സ്‌കൂളിന് മുൻപിൽ കപ്പലണ്ടി കച്ചവടം, കൂട്ടുകൂടി കളിക്കാനുള്ള ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി വിനിഷ

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്കിയിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

also read: വിവാഹവീടിന്റെ മുന്നിലൂടെ അസഭ്യം പറഞ്ഞ് ബൈക്കോട്ടം, ചോദ്യം ചെയ്തതോടെ വീട്ടില്‍ കയറി ആക്രമണം, ഏഴംഗ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

ഇതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Exit mobile version