സുഹൃത്തിന്റെ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം മോഷ്ടിച്ചു; എറണാകുളത്ത് പോലീസുകാരന്‍ അറസ്റ്റില്‍

കൊച്ചി: സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച പോലീസുകാരന്‍ അറസ്റ്റില്‍. ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍ നടന്ന കവര്‍ച്ചയിലാണ് സിറ്റി എആര്‍ ക്യാമ്പിലെ അമല്‍ ദേവ് എന്ന പോലീസുകാരന്‍ പിടിയിലായത്.

പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വര്‍ണമാണ് പ്രതി കവര്‍ന്നതെന്നാണ് കണ്ടെത്തല്‍.

പ്രതിയായ പോലീസുകാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version