കാണാതായ മത്സ്യത്തൊഴിലാളികളെ പയ്യോളിയില്‍ കണ്ടെത്തി

വെള്ളിയാഴ്ച്ചയാണ് ഇവര്‍ മീന്‍ പിടിക്കാനായി കടലില്‍ പോയത്

കോഴിക്കോട്: മലപ്പുറം പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയപ്പോള്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളേയും കണ്ടത്തി. കോഴിക്കോട് പയ്യോളിയിലാണ് ഇവരെ കണ്ടെത്തിയത്.

വെള്ളിയാഴ്ച്ചയാണ് ഇവര്‍ മീന്‍ പിടിക്കാനായി കടലില്‍ പോയത്. നിയന്ത്രണം നഷ്ട്ടപ്പെട്ട തോണി ഒഴുകി പോയതാണെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു.

Exit mobile version