‘ഇത് കേരളം തന്നെയല്ലേ’!, ക്രിസ്ത്യന്‍ മത വിശ്വാസികളുടെ സുവിശേഷ യോഗം തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അതിക്രമം, തെറ്റായി ഒന്നും പ്രസംഗിച്ചിട്ടില്ലെന്ന് പുരോഹിതര്‍

പാലക്കാട്: പാലക്കാട് ക്രിസ്ത്യന്‍ മത വിശ്വാസികളുടെ സുവിശേഷ യോഗം തടഞ്ഞ് ആര്‍എസ്എസ്. പല്ലശ്ശനയിലാണ് സംഭവം. തങ്ങള്‍ തെറ്റായി ഒന്നും പ്രസംഗിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് പുരോഹിതര്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പരിപാടി നടത്താന്‍ പറ്റില്ലെന്ന് ഭീഷണിപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യോഗം നടത്താനെത്തിയ പുരോഹിതരെ തടഞ്ഞുനിര്‍ത്തി. അതേസമയം, തങ്ങള്‍ പൊലീസ് അനുമതിയോടെയാണ് പരിപാടി നടത്തുന്നതെന്ന് പുരോഹിതന്മാര്‍ വാദിച്ചു.

also read; കോട്ടയത്ത് യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവ് ജീവനൊടുക്കി; സംഭവം ഒളിവില്‍ താമസിക്കവെ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

തങ്ങള്‍ക്ക് പരിപാടി നടത്താനും മൈക്ക് അടക്കം ഉപയോഗിക്കാനുമുള്ള അനുമതിയുണ്ട്. തങ്ങളാരും ഇവിടെ പ്രശ്നമുണ്ടാക്കാന്‍ വന്നതല്ല. ഇത് കേരളമല്ലേയെന്നും യാതൊരു പ്രകോപനവും കൂടാതെ സംഘം തടയുകയായിരുന്നുവെന്നും പുരോഹിതര്‍ പറഞ്ഞു.

also read: ഷാഫി ചെയ്തത് ക്രൂരകൃത്യം: തക്കതായ ശിക്ഷ കിട്ടണം, രക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന് ഭാര്യ

പല്ലശ്ശന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടി നടന്നിട്ടുണ്ടെന്ന് പുരോഹിതന്മാര്‍ പറഞ്ഞു. അവിടെയെല്ലാം അനുമതിയോടെയാണ് പരിപാടി നടത്തിയതെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ അക്രമിസംഘം പിന്മാറിയാല്ല. പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും അവര്‍ വന്ന ശേഷം മാത്രം സുവിശേഷം നടത്തിയാല്‍ മതിയെന്നുമായിരുന്നു അക്രമിസംഘത്തിന്റെ പ്രതികരണം.

Exit mobile version