ജിഷ കൊലക്കേസ്; അതിദരിദ്രരായ കുടുംബാംഗങ്ങൾക്ക് എന്നെ കാണാൻ കഴിയുന്നില്ല; ആസാമിലെ ജയിലിലേക്ക് മാറ്റണമെന്ന് അമീറുൾ ഇസ്ലാം

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സുപ്രീംകോടതിയെ സമീപിച്ചു. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ആസാമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് അമീറുൽ ഇസ്ലാം സുപ്രീംകോടതിയിൽ എത്തിയത്. ആസാമിലുള്ള അതിദരിദ്രരായ കുടുംബാംഗങ്ങൾക്ക് തന്നെ കാണാൻ കേരളത്തിലേക്ക് എത്താൻ കഴിയുന്നില്ലെന്ന് അമീറുൽ ഹർജിയിൽ പറയുന്നു.

ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് അപകടം: അച്ഛന് പിന്നാലെ അലംകൃതയും മരണത്തിന് കീഴടങ്ങി

കുടുംബാംഗങ്ങളെ കാണുക എന്ന തന്റെ മൗലികാവകാശം സംരക്ഷിക്കണെമെന്നും അമീറുൾ ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന മനുഷ്യാവകാശ പ്രശ്‌നമാണിതെന്നും ഹർജിയിൽ പറയുന്നു. നേരത്തെ ഇതേ അവശ്യമുന്നയിച്ച് അമീറുൾ ഇസ്ലാം അസം ഗവർണറെയും സമീപിച്ചിരുന്നു. എന്നാൽ കേരളത്തിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്ന് അറിയിച്ച് ഗവർണർ ഇടപെടാൻ വിസമ്മതം അറിയിച്ചിരുന്നു.

2016 ഏപ്രിൽ 28-നാണ് ജിഷയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ജൂലൈ മാസം തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നാണ് അമീറുൾ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരെയുള്ള പ്രതിയുടെ ഹർജി കേരള ഹൈകോടതിയുടെ പരിഗണനയിലാണ്.

Exit mobile version