കരാറുകാരനെ സഹായിച്ച് ഉദ്യോഗസ്ഥർ, ഫയലുകളിൽ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വ്യാജ ഒപ്പും സീലും; കൊല്ലം കോർപ്പറേഷനിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

അമൃത് പദ്ധതിയില്‍ പൊതുമരാമത്ത് പണി ഏറ്റെടുത്ത കരാറുകാരന്‍ കോര്‍പ്പറേഷനില്‍ സെക്യൂരിറ്റി ഡപ്പോസിറ്റായി കെട്ടി വച്ച പണം കാലാവധി കഴിയും മുന്‍പ് ഉദ്യോഗസ്ഥര്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൈമാറി നല്‍കാന്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്.

കൊല്ലം: സൂപ്രണ്ടിങ് എഞ്ചിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൊല്ലം കോര്‍പ്പറേഷനില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. ട്രഷറി ഉദ്യോഗസ്ഥരാണ്, പണം പിന്‍വലിക്കാന്‍ കൈമാറിയ രേഖകളിലെ കൃതൃമം കണ്ടെത്തിയത്.

അമൃത് പദ്ധതിയില്‍ പൊതുമരാമത്ത് പണി ഏറ്റെടുത്ത കരാറുകാരന്‍ കോര്‍പ്പറേഷനില്‍ സെക്യൂരിറ്റി ഡപ്പോസിറ്റായി കെട്ടി വച്ച പണം കാലാവധി കഴിയും മുന്‍പ് ഉദ്യോഗസ്ഥര്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൈമാറി നല്‍കാന്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്.

also read: വേദനിക്കുന്നു അമ്മേ…! മൂന്ന് വയസ്സുകാരിയുടെ കൂട്ടുപുരികം വാക്‌സ് ചെയ്ത് അമ്മ; വീഡിയോ വൈറല്‍

കെട്ടിവച്ച പണം കരാര്‍ പ്രകാരം പണി പൂര്‍ത്തിയാക്കി പരിശോധനകള്‍ നടത്തി നിശ്ചിത സമയത്തിന് ശേഷമാണ് സാധാരണ മാറി നല്‍കാറ്. എന്നാല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ ഈ വ്യവസ്ഥ പാലിക്കാതെ കരാറുകാരനെ വഴിവിട്ട് സഹായിച്ചു.

റിലീസിങ് ഓര്‍ഡര്‍ കണ്ട് സംശയം തോന്നിയ ട്രഷറി ഉദ്യോഗസ്ഥര്‍ സൂപ്രണ്ടിങ് ഓഫീസറെ വിവരം അറിയച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഞ്ചു ഫയലുകളില്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കൃതൃമം നടത്തിയെന്നാണ് കണ്ടെത്തല്‍. സമാന രീതിയില്‍ കൂടുതല്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തെ ഗൗരവകരമായാണ് കാണുന്നതെന്നും അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രതികരിച്ചു.

അതേസമയം, കോര്‍പ്പറേഷന്‍ ഭരണസമതിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

Exit mobile version