ബംഗാള്‍ സ്വദേശികളുടെ മകള്‍ ആദ്യാക്ഷരം കുറിച്ചത് മലയാളത്തില്‍; വിദ്യാരംഭത്തിനിടെ താരമായി ജമാ

ചെങ്ങന്നൂര്‍: പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകള്‍ക്ക് മലയാളത്തില്‍ ആദ്യക്ഷരം കുറിച്ചത് ശ്രദ്ധേയമായി. പശ്ചിമ ബംഗാൡ നിന്നും ജോലി തേടിയെത്തിയ രാകേഷ്-ഷഷ്ടി ദമ്പതികളുടെ മകളായ ജമാ പ്രായാണിക് ആണ് മലയാളത്തില്‍ ആദ്യാക്ഷരം നുകര്‍ന്നത്.

മുളക്കുഴ പിരളശേരി കണ്ണുവേലികാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ മേല്‍ശാന്തി റെജികുമാര്‍ കുഞ്ഞിന് ആദ്യാക്ഷരം പകര്‍ന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഇ ടി ജയഘോഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കമ്മിറ്റി സെക്രട്ടറി എം സുരേഷ് ജമായ്ക്ക് മധുരം നല്‍കി. ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ ഫുല്‍ബാരി സ്വദേശികളായ രാകേഷും ഷഷ്ടിയും കേരളത്തിലെത്തിയിട്ട് മൂന്നു വര്‍ഷമായിരിക്കുകയാണ്.

also read- സമ്മാനമടിച്ച ലോട്ടറി ഒരാള്‍ തട്ടിയെടുത്ത് സമ്മാനം കൈക്കലാക്കി; പോലീസ് അന്വേഷിച്ചില്ലെന്ന് ആരോപിച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി

ഈ ദമ്പതികള്‍ ഇരുവരും മുളക്കുഴ പെരിങ്ങാലയില്‍ വീട്ടു ജോലി ചെയ്തു വരികയാണ്. ഇവരുടെ ബംഗാള്‍ സ്വദേശികളായ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Exit mobile version