ഫയലിംങ് ഷീറ്റ് ഭേദഗതിയില്‍ പ്രതിഷേധിച്ച് ആധാരമെഴുത്തുകാര്‍ നാളെ പണിമുടക്കും

എ 3 ഫയലിംങ് ഷീറ്റുകള്‍ മുന്നറിയിപ്പും ഒരുക്കവുമില്ലാതെ എ4 ലേക്ക് മാറ്റാനുള്ള നടപടി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്

തിരുവനന്തപുരം: നാളെ മുതല്‍ രജിസ്‌ട്രേഷന്‍ വകുപ്പ് നടപ്പാക്കുന്ന ഫയലിംങ് ഷീറ്റ് ഭേദഗതിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ആധാരമെഴുത്തുകാര്‍ പണിമുടക്കും.

എ 3 ഫയലിംങ് ഷീറ്റുകള്‍ മുന്നറിയിപ്പും ഒരുക്കവുമില്ലാതെ എ4 ലേക്ക് മാറ്റാനുള്ള നടപടി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്.

Exit mobile version