തെറ്റ് തിരുത്തി കെഎസ്ആര്‍ടിസി! കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണ്ട, വിദ്യാര്‍ഥിയാണെന്ന തെളിവും വേണ്ട: രേഷ്മയ്ക്ക് പുതിയ കണ്‍സെഷന്‍ വീട്ടിലെത്തിച്ചു

തിരുവനന്തപുരം: കോഴ്‌സ് സര്‍ട്ടിഫിക്കറ്റോ വിദ്യാര്‍ഥിയാണെന്നു തെളിയിക്കേണ്ടി വന്നില്ല, രേഷ്മയ്ക്ക് പുതിയ കണ്‍സെഷന്‍ ടിക്കറ്റ് വീട്ടിലെത്തിച്ചു നല്‍കി കെഎസ്ആര്‍ടിസി.

ഒരാഴ്ച മുമ്പാണ് മകളുടെ കണ്‍സെഷന്‍ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് കയ്യേറ്റം ചെയ്തത്. കണ്‍സെഷന്‍ പുതുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമായിരുന്നു മര്‍ദ്ദനത്തില്‍ കലാശിച്ചത്.

കണ്‍സഷന്‍ പുതുക്കി നല്‍കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഇല്ലെന്നിരിക്കെ അതു കൂടിയേ കഴിയൂ എന്ന ജീവനക്കാരുടെ വാശിയും അതു പ്രേമനന്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റവുമാണ് അച്ഛനും മകള്‍ക്കും ക്രൂര മര്‍ദനമേല്‍ക്കുന്നതിലേക്കു നയിച്ചത്.

Read Also: ‘എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പോലീസുകാര്‍ കൊണ്ട് പോകും’: 14 പ്രൊ ആരും കൊണ്ട് പോവല്ലേ എന്നാണ് പ്രാര്‍ത്ഥന; ദിലീപ്

സംഭവത്തില്‍ അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഗാര്‍ഡ് എസ്ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സിപി മിലന്‍ ഡോറിച്ച് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പ്രേമനനെതിരെ അപവാദ പ്രചാരണവുമായി തൊഴിലാളി യൂണിയന്‍ നേതാവ്
തന്നെ രംഗത്തു വന്നത് വിവാദമായിരുന്നു. രക്ഷിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നതടക്കമുളള വാദങ്ങളായിരുന്നു സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ നടത്തിയത്.

Exit mobile version