നെഞ്ചുവേദന കലശലായിട്ടും സ്റ്റിയറിംഗ് വഴുതിയില്ല; യാത്രക്കാരെ സുരക്ഷിതരാക്കി, ഡ്രൈവറുടെ ജീവൻ രക്ഷിച്ച് യാത്രികനായ ഡോക്ടറും! സംഭവം ആലത്തൂരിൽ

ആലത്തൂർ: നെഞ്ചുവേദനകൊണ്ട് പുളഞ്ഞ് കുഴഞ്ഞുവീണ കെഎസ്ആർടിസി ബസ് ഡ്രൈവർ ഷാഹുൽ ഹമീദിന്റെ ജീവൻ രക്ഷിച്ച് ബസിലെ യാത്രകനായ ഡോക്ടർ. വേദനകൊണ്് പുളഞ്ഞിട്ടും ബസിന്റെ നിയന്ത്രണം വിടാതെ ബസിലെ യാത്രക്കാരെ സംരക്ഷിച്ചതിന് പിന്നാലെയാണ് ഡ്രൈവറായ ഷാഹുൽ ഹമീദ് കുഴഞ്ഞു വീണത്. ദേശീയപാതയിൽ ആലത്തൂർ നെല്ലിയാങ്കുന്നത്തിനുസമീപം തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

‘ജന്മദിനാശംസകള്‍ മോഡി ജീ, നിങ്ങള്‍ കാരണം ഞാന്‍ ആത്മഹത്യ ചെയ്യുന്നു’; ഉള്ളി കര്‍ഷകന്‍ ജീവനൊടുക്കി

പാലക്കാട്-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്കുള്ള മടക്കയാത്രയിലായിരുന്നു. ഇരട്ടക്കുളം കഴിഞ്ഞപ്പോൾ മുതൽ ഷാഹുൽ ഹമീദിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങി. കടുത്ത വേദന അനുഭവിക്കുമ്പോഴും നിയന്ത്രണം വിടാതെ ശ്രമിച്ചു.

ബസ് പാതയോരത്തേക്ക് മാറ്റിനിർത്തിയപ്പോഴേക്കും സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ബസ് യാത്രക്കാരിലൊരാൾ ഡോക്ടറായിരുന്നു. ഇദ്ദേഹം ഉടനടി പ്രഥമശുശ്രൂഷ നൽകിയതോടെ ഷാഹുൽ അബോധാവസ്ഥയിൽ നിന്ന് കണ്ണുതുറന്നു.

കണ്ടക്ടർ കെ.എം. സുജിത്തും യാത്രക്കാരും ഡ്രൈവറെ പരിചരിച്ചു. യാത്രക്കാരെ ഉടനടി മറ്റൊരു ബസിൽ കയറ്റി വിട്ട ശേഷം ഷാഹുൽ ഹമീദിനെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. അപകടാവസ്ഥ തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഉറക്കവും വിശ്രമവും കുറവായതാകാം അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version