‘ഞാന്‍ വാഗ്ദാനം ചെയ്തത് നിറവേറ്റി’! ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്താക്കി; രഞ്ജിതയ്ക്ക് വീട് സമ്മാനിച്ച് സുരേഷ് ഗോപി

പഴയങ്ങാടി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട രഞ്ജിതാ ദീപേഷിനായി വീട് നിര്‍മിച്ച് നല്‍കി നടന്‍ സുരേഷ് ഗോപി.

ചെറുതാഴം പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചതിന്റെ പേരിലാണ് രഞ്ജിതയെ വാടകവീട്ടില്‍ നിന്ന് പുറത്താക്കിയത്. ഇത് ചര്‍ച്ചയായതോടെ അന്നത്തെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, എംപിയായിരുന്ന സുരേഷ് ഗോപിയെ വിവരം അറിയിച്ചു.

തുടര്‍ന്നു വീട് നിര്‍മിച്ചു നല്‍കാമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്യുകയായിരുന്നു. ‘ഞാന്‍ വാഗ്ദാനം ചെയ്തത് നിറവേറ്റി. ഇതില്‍ കൂടുതല്‍ സന്തോഷം എന്താണ് വേണ്ടത്’ എന്ന് താക്കോല്‍ കൈമാറിയ ശേഷം സുരേഷ് ഗോപി പറഞ്ഞു.

Read Also: മോഡിയുടെ ഭരണം 67 വര്‍ഷത്തെ ഭരണത്തേക്കാള്‍ മികച്ചത്: ജന്മദിനത്തില്‍ മാത്രമല്ല, എല്ലാ ദിവസവും ആഘോഷിക്കേണ്ട വ്യക്തിത്വം; വി മുരളീധരന്‍

വീരഞ്ചിറയിലാണ് രഞ്ജിതയ്ക്കായി നിര്‍മ്മിച്ച വീട്. ബിജെപി നേതാക്കളും നാട്ടുകാരും ചേര്‍ന്നു സുരേഷ് ഗോപിയെ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ അമ്മയുടെ പേരാണ് വീടിന് നല്‍കിയത്.. ഹീര ഭവന്‍.

Exit mobile version