എക്‌സൈസ് വകുപ്പിന്റെ മിന്നല്‍ പരിശോധന; പാലക്കാട് 15 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ഹക്കീം എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്

പാലക്കാട്: പുതുവല്‍സരാഘോഷം പ്രമാണിച്ച് എക്‌സൈസ് വകുപ്പിന്റെ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പാലക്കാട് മഞ്ഞക്കുളം ഭാഗത്ത് നിന്ന് 750 ഗ്രാം ഒപ്പിയം പിടികൂടി. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ഹക്കീം എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്.

എക്‌സൈസ് വകുപ്പ് പിടികൂടിയ ഒപ്പിയത്തിന് വിപണിയില്‍ 15 ലക്ഷത്തോളം വില വരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഒപ്പിയം കടത്തി കൊണ്ടുവരാന്‍
പ്രതി ഉപയോഗിച്ച ബൈക്കും എക്‌സൈസ് വകുപ്പ് കസ്റ്റഡിയിലെടുത്തു.

Exit mobile version