തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറി യുവതിയെ കടിച്ച് തെരുവുനായ; പേവിഷ ബാധയുണ്ടെന്ന സംശയം; ഭീതിയില്‍ കുടുംബം

തിരുവനന്തപുരം: തെരുവുനായ്ക്കള്‍ വലിയ ശല്യമായി മാറിയിരിക്കുന്നതിനിടെ വീടിനകത്തും രക്ഷയില്ലാതെ പൊതുജജനം. തെരുവില്‍ മാത്രമല്ല, വീട്ടിലുള്ളിലും നായയുടെ ആക്രമണത്തിന് ഇരയാവുകയാണ് നാട്ടുകാര്‍. ഇപ്പോഴിതാ കിടപ്പുമുറയില്‍ കയറി യുവതിയെ നായ് കടിച്ചെന്ന വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്.

കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ ദിനേശിന്റെ മകള്‍ അഭയക്കാണ് (18) നായുടെ കടിയേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു കടന്ന നായ കിടപ്പുമുറിയില്‍ കയറി അഭയയെ കടിച്ച് പരിക്കേല്‍പ്പിക്കുയായിരുന്നു.

also read- യുഗാന്ത്യം! ടെന്നീസില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസ താരം റോജര്‍ ഫെഡറര്‍

തുടര്‍ന്ന് അഭയയുടെ നിലവിളി കേട്ടെത്തിയ അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് നായയെ ആട്ടിയോടിച്ചതോടെയാണ് വലിയ ദുരന്തം ഒഴിവായത്. വീട്ടില്‍ നിന്ന് രക്ഷപ്പെട്ട നായ അടുത്തുള്ള മൂന്ന് വീടുകള്‍ക്കുള്ളിലും ഓടിക്കയറിയിരുന്നു. ഇതോടെ നായക്ക് പേവിഷബാധയുണ്ടെന്നുള്ള സംശയം ബലപ്പെട്ടത്. അഭയ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

Exit mobile version