സംഘാടകര്‍ പോലും ഞെട്ടി…! ഓണച്ചന്തയിലെ ഒരു മത്തങ്ങ വിറ്റുപോയത് നാല്‍പ്പത്തി ഏഴായിരം രൂപയ്ക്ക്

ഇടുക്കി മലയോരത്തെ കുടിയേറ്റ ഗ്രാമമായ ചെമ്മണ്ണാറില്‍ നടന്ന ജനകീയ ലേലത്തിലാണ് അഞ്ച് കിലോയോളം തൂക്കം വരുന്ന മത്തങ്ങ നാല്‍പ്പത്തി ഏഴായിരം രൂപക്ക് വിറ്റ് പോയത്.

ഇടുക്കി: സംഘാടകരെ പോലും ഞെട്ടിച്ച് ഓണച്ചന്തയിലെ ഒരു ഭീമന്‍ മത്തങ്ങ വിറ്റുപോയത് നാല്‍പ്പത്തി ഏഴായിരം രൂപയ്ക്ക്. ഇടുക്കി ചെമ്മണ്ണാറില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ജനകീയ ലേലത്തിലാണ് അഞ്ച് കിലോ വരുന്ന ഒരു മത്തങ്ങ നാല്‍പ്പത്തി ഏഴായിരം രൂപയ്ക്ക് വിറ്റുപോയത്.

ഓണ മേളത്തിന്റെ അത്യാവേശത്തില്‍ സംഘാടകരെ പോലും ഞെട്ടിച്ച ആവേശ ലേലം വിളി ഏവരെയും അത്ഭുതപ്പെടുത്തി. ഇടുക്കി മലയോരത്തെ കുടിയേറ്റ ഗ്രാമമായ ചെമ്മണ്ണാറില്‍ നടന്ന ജനകീയ ലേലത്തിലാണ് അഞ്ച് കിലോയോളം തൂക്കം വരുന്ന മത്തങ്ങ നാല്‍പ്പത്തി ഏഴായിരം രൂപക്ക് വിറ്റ് പോയത്.

also read: ദൈവത്തിന് അര്‍പ്പിച്ചിരുന്ന ബദാം എടുത്തു; പതിനൊന്നുകാരനെ പൂജാരി മരത്തില്‍ കെട്ടിയിട്ട് തല്ലി

സാധാരണ നടക്കാറുള്ള ലേലം വിളിയില്‍ മുട്ടനാടും പൂവന്‍ കോഴിയുമൊക്കെ പതിനായിരത്തിന് മുകളില്‍ ലേലം വിളിച്ച് പോകാറുണ്ടെങ്കിലും മലയോരത്തിന്റെ വളക്കൂറുള്ള മണ്ണില്‍ വിളഞ്ഞ മത്തങ്ങാ ഇതാദ്യമായാണ് ചരിത്രം സൃഷ്ടിക്കുന്നത്. ഓണാഘോഷത്തിന്റെ ചിലവ് കണ്ടെത്താന്‍ സമ്മാന കൂപ്പണും സംഭാവനയും പിരിച്ച് നെട്ടോട്ടമോടിയ സംഘാടകര്‍ ഡബിള്‍ ഹാപ്പിയായി.

ലേലത്തില്‍ മത്തങ്ങയുടെ വില ഉയര്‍ന്ന് ആയിരങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തില്‍ പങ്കെടുക്കാന്‍ തടിച്ച് കൂടിയ ആളുകളില്‍ ലേലം ഒരു ഹരമായി മാറി. ഒടുവില്‍ ആരോ സൗജന്യമായി സംഘാടകര്‍ക്ക് നല്‍കിയ മത്തങ്ങ ചരിത്രത്തിന്റെ ഭാഗമായി, നാല്‍പ്പത്തി ഏഴായിരം രൂപക്ക് വിറ്റു പോയി.

Exit mobile version