ദൈവത്തിന് അര്‍പ്പിച്ചിരുന്ന ബദാം എടുത്തു; പതിനൊന്നുകാരനെ പൂജാരി മരത്തില്‍ കെട്ടിയിട്ട് തല്ലി

കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരീലയിലെ ജെയിന്‍ സിദ്ദയ്തന്‍ മന്ദിറിലെ പൂജാരിക്കെതിരെ കേസെടുത്തതായി മോത്തിനഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സതീഷ് സിംഗ് പറഞ്ഞു.

ദൈവത്തിന് അര്‍പ്പിച്ചിരുന്ന ബദാം എടുത്തു എന്നാരോപിച്ച് പതിനൊന്നുകാരനെ പൂജാരി മരത്തില്‍ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. പതിനൊന്നുകാരനായ കുട്ടിയെ ജൈന ക്ഷേത്രത്തിലെ പൂജാരിയാണ് മരത്തില്‍ കെട്ടിയിട്ട് തല്ലിയത്.

അവിടെ ദൈവത്തിന് അര്‍പ്പിച്ചിരുന്ന ബദാം കുട്ടി എടുത്തു എന്ന് ആരോപിച്ചാണ് പൂജാരി കുട്ടിയെ കെട്ടിയിട്ട് തല്ലിയത്. രാകേഷ് ജെയിന്‍ എന്നയാളാണ് കുട്ടിയെ തല്ലിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരീലയിലെ ജെയിന്‍ സിദ്ദയ്തന്‍ മന്ദിറിലെ പൂജാരിക്കെതിരെ കേസെടുത്തതായി മോത്തിനഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സതീഷ് സിംഗ് പറഞ്ഞു. പട്ടിക ജാതി -പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരമാണ് പൂജാരിക്കെതിരെ കേസ് എടുത്തത്.

also read; ജോലിക്കിടെ വിശ്രമിക്കുമ്പോള്‍ കുഴഞ്ഞുവീണു; പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

കുട്ടിയെ മരത്തില്‍ കെട്ടിയിട്ടപ്പോള്‍, തന്നെ വിട്ടയക്കൂ എന്ന് പറഞ്ഞ് അവന്‍ കരയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്നിരുന്നു, സെപ്തംബര്‍ എട്ടിനാണ് സംഭവം നടക്കുന്നത്. അന്ന് കുട്ടി ക്ഷേത്രത്തിലെത്തി ബദാം മോഷ്ടിച്ചു എന്ന് പറയുന്ന സമയത്ത് അവന്‍ ഗേറ്റിന്റെ അരികില്‍ നില്‍ക്കുകയായിരുന്നു എന്നും പരാതിയില്‍ പിതാവ് ആരോപിച്ചു. മറ്റൊരു മനുഷ്യന്റെ കൂടി സഹായത്തോടെ പൂജാരി തന്നെ പിടിച്ച് മരത്തില്‍ കെട്ടിയിട്ടു എന്നും പിന്നീട് തല്ലുകയായിരുന്നു എന്നും കുട്ടി ആരോപിച്ചു.

അതേസമയം, പീഡിപ്പിക്കപ്പെട്ട 13 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ നിര്‍ത്തിയ സംഭവവും നേരത്തെ മധ്യപ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു എന്നും പറയുന്നു.

മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ ആഗസ്ത് 30 -നാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സെപ്തംബര്‍ മൂന്നിന് കുട്ടിയെ പീഡിപ്പിച്ച ബാബു ഖാന്‍ എന്നയാളെ അറസ്റ്റ് ചെയ്തു എന്നും പോലീസ് അറിയിച്ചു.

Exit mobile version