പെൺമക്കളെയും കൂട്ടി ഇനി കല്യാണിയമ്മയ്ക്ക് സുരക്ഷിതമായി ഉറങ്ങാം; വീട് നിർമിച്ചു നൽകി മുസ്ലിം ലീഗ് പ്രവർത്തകർ, പാലുകാച്ചിയത് ഉത്രാട ദിനത്തിൽ

മഞ്ചേരി: 72കാരിയായ പുൽപ്പറ്റ താളിയാരിലെ കല്യാണി അമ്മയ്ക്കും നാലു പെൺമക്കളും രോഗിയായ മകനും സുരക്ഷിതമായി ഉറങ്ങാം. രണ്ടാംവാർഡിലെ മുസ്ലിം ലീഗ് പ്രവർത്തകർ വീട് നിർമിച്ചു നൽകിയത്തോടെയാണ് കല്യാണിയമ്മയുടെ ആകുലതകൾക്ക് വിരാമമായത്.

ഹോം ഓഫ് ലൗവിലെ അച്ഛനമ്മമാർക്ക് ഓണക്കോടി നൽകി സച്ചിൻ ദേവും ആര്യയും

ഉത്രാട ദിനത്തിൽ ആയിരുന്നു പാലു കാച്ചൽ. ഇത് കല്യാണിയമ്മയ്ക്ക് ഇരട്ടി സന്തോഷം പകർന്നു. തന്റെയും മക്കളുടെയും ജീവിതാഭിലാഷം പൂവണിഞ്ഞ മുഹൂർത്തത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വീട്ടിലെത്തിയതും ഈ വായോധിക്കയ്ക്ക് മനസും നിറഞ്ഞു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ തങ്ങൾ കാരുണ്യഭവനത്തിന്റെ താക്കോൽ കൈമാറി.

ഓണത്തിന്റെ ഈയൊരു സന്തോഷനാളുകളിൽ ഇതിനേക്കാൾ ആഹ്ലാദവും ആത്മസംതൃപ്തിയും നൽകുന്ന മറ്റൊന്നില്ലെന്ന് താക്കോൽദാനം നിർവഹിച്ച തങ്ങൾ പറഞ്ഞു. 10 ലക്ഷം രൂപ ചെലവഴിച്ചാണ് 1000 ചതുരശ്രയടി വിസ്തൃതിയുള്ള വീട് കല്യാണിയമ്മയ്ക്കായി നിർമിച്ചത്.

Exit mobile version