കോരിച്ചൊരിയുന്ന മഴയിലും ജനം ഒഴുകിയെത്തി, അഭിരാമിക്ക് വിടചൊല്ലാൻ; ചിതയ്ക്ക് തീ കൊളുത്തി കുഞ്ഞനുജൻ, നോവ് കാഴ്ച

abhirami death | Bignewslive

പത്തനംതിട്ട: തെരുവുനായ കടിച്ചതിനെത്തുടർന്നു പേവിഷബാധയേറ്റു മരിച്ച 12 വയസ്സുകാരി അഭിരാമിയുടെ മൃതദേഹം സംസ്‌കരിച്ചു. കോരിച്ചൊരിയുന്ന മഴയിലും ജനം അഭിരാമിയെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തി. അമ്മ രജനിയെയും അച്ഛൻ ഹരീഷ്‌കുമാറിനെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു.

‘ഇക്കാ’ മമ്മൂട്ടിയുടെ വണ്ടി കണ്ട് സൈക്കിളിൽ പാഞ്ഞ് കൗമാരക്കാരൻ; കൈ കാണിച്ച് താരം, അകത്തും പുറത്തും സ്‌നേഹമെന്ന് രമേശ് പിഷാരടി, വിഡിയോ

തന്റെ പൊന്നുമോളെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ ആണ് ഇരുവരും. അഭിരാമിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ദുഃഖം അണപ്പൊട്ടിയോഴുകി. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് റാന്നി മാർത്തോമ്മാ ആശുപത്രിയിലെ മോർച്ചറിയിൽനിന്ന് അഭിരാമിയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. റാന്നി എംഎൽഎ പ്രമോദ് നാരായൺ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സംസ്‌കാര ചടങ്ങിൽ സംബന്ധിച്ചിരുന്നു.

മഴ അൽപം തോർന്നതോടെ, പതിനൊന്നരയോടെ മൃതദേഹം വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്ക് എടുത്തു. കുഞ്ഞനുജൻ കാശിനാഥാണ് ചിതയ്ക്ക് തീകൊളുത്തിയത്. ഇതും കണ്ണീർ കാഴ്ചയായി. പത്തനംതിട്ട മൈലപ്ര എസ്എച്ച് സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അഭിരാമിയെ ഓഗസ്റ്റ് 13ന് രാവിലെ 7ന് പാലു വാങ്ങാൻ പോയപ്പോൾ റോഡിൽ വച്ചാണ് നായ കടിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. പേവിഷ ബാധയ്‌ക്കെതിരെ മൂന്ന് ഡോസ് വാക്‌സിൻ എടുത്തിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

Exit mobile version