റോഡരികില്‍ വണ്ടി ഇടിച്ചു പരിക്ക് പറ്റി തെരുവുനായ, കാര്‍ നിര്‍ത്തി ആശുപത്രിയിലെത്തിച്ച് യുവാക്കള്‍! മാതൃക

വഴിയരികില്‍ വണ്ടി ഇടിച്ചു പരിക്ക് പറ്റിയ തെരുവ് നായയെ ആശുപത്രിയില്‍ എത്തിച്ച് യുവാവ് മാതൃകയായി.

തിരുവനന്തപുരം: വഴിയരികില്‍ വണ്ടി ഇടിച്ചു പരിക്ക് പറ്റിയ തെരുവ് നായയെ ആശുപത്രിയില്‍ എത്തിച്ച് യുവാവ് മാതൃകയായി. കോവളം നീലകണ്ഠ റിസോര്‍ട്ടിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ രോഹന്‍ കൃഷണ ആണ് റോഡ് അരികില്‍ ചോര ഒലിപ്പിച്ചു നിന്ന തെരുവ് നായയെ ആശുപത്രിയില്‍ എത്തിച്ചത്. ചൊവ്വാഴ്ചയാണ് നാടിനാകെ മാതൃകയായ സംഭവം നടന്നത്.

വെള്ളാര്‍ നിന്ന് കോവളം ജംഗ്ഷനിലേക്ക് കാറില്‍ വരുന്ന വഴിയാണ് ബൈപ്പാസ് റോഡില്‍ ഡിവൈഡറിനോട് ചേര്‍ന്ന് വണ്ടി ഇടിച്ചു പരിക്ക് പറ്റിയ നായയെ രോഹന്‍ കാണുന്നത്. തുടര്‍ന്ന് സംശയം തോന്നി വാഹനം നിര്‍ത്തി നായയുടെ അടുത്ത് എത്തിയപ്പോള്‍ ആണ് വായില്‍ നിന്ന് ചോര വരുന്നത് കണ്ടത്.

ഇതോടെ ഒരു തുണി എടുത്ത് നായയെ മൂടിയ ശേഷം രോഹനും സുഹൃത്തും ചേര്‍ന്ന് കാറില്‍ നായയെ വിഴിഞ്ഞം സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നായയെ സംരക്ഷിക്കാന്‍ സംവിധാനം ഇല്ലായെന്ന് അറിയിച്ച ആശുപത്രി അധികൃതര്‍ നായയെ അവിടെ ഏറെ നേരം വെയ്ക്കാന്‍ കഴിയില്ലെനന്നും ഉടനെ കൂട്ടി കൊണ്ട് പോകാനും യുവാക്കളോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന പലരെയും രോഹന്‍ ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. ഇതോടെ മറ്റു വഴികള്‍ ഇല്ലാതെ ഭക്ഷണം നല്‍കിയ ശേഷം ആശുപത്രിക്ക് സമീപം തന്നെ നായയെ വിട്ട് ഇവര്‍ മടങ്ങുകയായിരുന്നു.

മടങ്ങുന്ന മുന്‍പ് സമീപത്തെ താമസിക്കുന്ന യുവാവിനോട് രോഹന്‍ വിവരങ്ങള്‍ പറയുകയും. നായ കിടക്കുന്ന സ്ഥലത്ത് ഒരു കുറിപ്പും എഴുതി ഒട്ടിച്ച് വെച്ചാണ് രോഹനും കൂട്ടുകാരും മടങ്ങിയത് ‘ഇത് ഒരു പരിക്ക് പറ്റിയ നായ ആണ്. ഇവളെ ഇനിയും ഉപദ്രവിക്കരുത്, പറ്റുമെങ്കില്‍ ഭക്ഷണമോ വെള്ളമോ നല്‍കുക, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു കുറിപ്പ്. തുടര്‍ന്ന് രാത്രി സ്ഥലത്ത് എത്തി നോക്കിയെങ്കിലും നായ അവിടെ നിന്ന് പോയിരുന്നുവെന്ന് രോഹന്‍ പറഞ്ഞു.

Exit mobile version