നായയുടെ കടിയേറ്റു; രോഷം പൂണ്ട 54കാരൻ നായയെ ചുഴറ്റി കിണറ്റിലെറിഞ്ഞു! കരയ്ക്ക് കയറ്റാൻ ഇറങ്ങിയ ‘രക്ഷകനെയും’ കടിച്ചു!

കറുകച്ചാൽ: അയൽവാസിയുടെ വളർത്തുനായയുടെ കടിയേറ്റതിൽ പ്രകോപിതനായി നായയെ ചുഴറ്റി കിണറ്റിലെറിഞ്ഞ് 54കാരൻ. നായയുടെ കടിയേറ്റ മൈലാടി തെങ്ങുംകാലായിൽ രാജൻ ആണ് കടിയേറ്റതിന് പിന്നാലെ നായയെ കിണറ്റിലേയ്ക്ക് എറിഞ്ഞത്. നായ കടിച്ചതിനെ തുടർന്ന് രാജൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അതേസമയം, കിണറ്റിൽ വീണ നായയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിനെയും നായ കടിച്ചു.

പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞു; റോഡിലേയ്ക്ക് തെറിച്ചു വീണ് രണ്ടു വയസുകാരൻ മരിച്ചു, വിയോഗം നേരിൽ കണ്ട് മാതാപിതാക്കൾ!

കൃഷ്ണവിലാസത്തിൽ 35കാരൻ രതീഷിനെയാണ് നായ കടിച്ചത്. ഇയാളും കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ ചികിത്സ തേടിയെത്തി. തിങ്കളാഴ്ച രാവിലെ ആറരയോടെ മൈലാടിയിലായിരുന്നു സംഭവം. മേസ്തിരിപ്പണിക്കാരനായ രാജൻ രാവിലെ കടയിലേക്ക് പോകുമ്പോഴാണ് അയൽവാസിയുടെ നായ കുരച്ചുകൊണ്ട് പാഞ്ഞെത്തിയത്.

നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ രാജന്റെ കൈയിൽ കടിക്കുകയായിരുന്നു. കടിച്ചുതൂങ്ങി കിടന്ന നായയെ രാജൻ ഉടനടി സമീപത്തെ കിണറ്റിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ഇത് കണ്ട് നായയെ രക്ഷിക്കാനായി 12.30-ഓടെ കിണറ്റിലിറങ്ങിയ രതീഷിനെയും നായ കടിച്ചു പറിക്കുകയായിരുന്നു. കിണറ്റിൽനിന്നും കരയ്‌ക്കെടുത്ത നായയെ പിന്നീട് പുറത്ത് കെട്ടിയിട്ടു. കഴിഞ്ഞദിവസം മറ്റൊരാളെയും ഇതേ നായ കടിച്ചിരുന്നതായും ആരോപണമുണ്ട്.

Exit mobile version