‘സംഘമിത്രങ്ങളെ, അയ്യപ്പ ജ്യോതിയ്ക്ക് ആളുണ്ടായിരുന്നില്ല, പക്ഷേ വനിതാ മതിലില്‍ കേരളം മൊത്തം അണിനിരക്കും! അത് നമുക്ക് പൊളിക്കണം, ദയവുചെയ്ത് മണ്ടത്തരം കാണിക്കരുത്’ അണികള്‍ക്ക് രഹസ്യ നിര്‍ദേശം നല്‍കിയ നേതാവിന്റെ വാക്കുകള്‍ ഇപ്പോള്‍ ‘പരസ്യം’, വീഡിയോ

മതിലിനെ എതിര്‍ത്തും അനുകൂലിച്ചും ഒട്ടേറെ പോസ്റ്റുകളും ട്രോളുകളും നിറയുന്നുണ്ട്.

കൊച്ചി: ശബരിമല വിധി പശ്ചാത്തലം ആക്കി നടത്തുന്ന വനിതാ മതില്‍ പൊളിക്കാനുള്ള രഹസ്യ നിര്‍ദേശം നല്‍കുന്ന നേതാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ പരസ്യമാക്കി വൈറലാക്കിയിരിക്കുന്നത്. ജനുവരി ഒന്നിന് ഉയരാനിരിക്കുന്ന വനിതാ മതിലിനെ ഏത് വിധത്തിലും തകര്‍ക്കണമെന്നാണ് ദൃശ്യങ്ങലില്‍ പറയുന്നത്.

മതിലിനെ എതിര്‍ത്തും അനുകൂലിച്ചും ഒട്ടേറെ പോസ്റ്റുകളും ട്രോളുകളും നിറയുന്നുണ്ട്. ഷിബുലാല്‍ ജി എന്ന പ്രമോദ് മോഹന്‍ തകഴി പങ്കുവച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങള്‍ ചിരി പടര്‍ത്തുന്നത്. വനിതാ മതിലിനെ എങ്ങനെ പരാജയപ്പെടുത്താമെന്നതിനുള്ള സൂത്രപ്പണികളാണ് ഇദ്ദേഹം വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. ‘പ്രിയപ്പെട്ട സംഘമിത്രങ്ങളെ. ഇതൊരു രഹസ്യവിഡിയോയാണ്’ എന്നുപറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്.

‘സിപിഎമ്മിന്റെ വനിതാ മതില്‍ പൊളിക്കാനുള്ള ചില പൊടികൈകള്‍ ഉപദേശിക്കുന്നു. മൂന്നു മണി മുതല്‍ വരുന്ന സാധാരണക്കാരുടെ ചിത്രമെടുക്കുക. അതിനുശേഷം വനിതാമതില്‍ കഴിഞ്ഞു പരിപാടിക്ക് ആളില്ലേ.. എന്നു പറഞ്ഞ് പോസ്റ്റ് ചെയ്യുക. എന്നായിരുന്നു നിര്‍ദേശം. ആവേശം മൂത്ത് അപ്പോള്‍ തന്നെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മണ്ടത്തരം കാണിക്കരുതെന്നും ദൃശ്യങ്ങളില്‍ പറയുന്നുണ്ട്.

സാംസ്‌കാരിക നേതാക്കന്‍മാരും സിനിമാക്കാരുമൊക്കെ പങ്കെടുക്കാന്‍ വരും. അവരുടെ ചിത്രങ്ങളെടുക്കുകയേ ചെയ്യരുത്. എന്നിട്ട് മതില്‍ കഴിഞ്ഞ് ഈ ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്തു പരിപാടി വന്‍പരാജയമെന്ന് വരുത്തി തീര്‍ക്കണം.’ വനിതാ മതിലില്‍ പരാജയപ്പെടുത്താന്‍ ഒരുങ്ങുന്നവരെ ട്രോളി കൊണ്ടാണ് അദ്ദേഹം ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Exit mobile version