‘വനിതാ മതിലിനെ ഞാന്‍ എതിര്‍ത്തു, അതിന് അവള്‍ ലാല്‍സലാം പറഞ്ഞ് എന്നെ ബ്ലോക്ക് ചെയ്തു’ പരാതി പറഞ്ഞ് കുറിപ്പ് പങ്കുവെച്ച് ഭര്‍ത്താവ്, പെണ്ണ് കാണാന്‍ വന്നപ്പോഴേ വാണിംഗ് തന്നതല്ലേ എന്ന് ഭാര്യയും!

മുറിക്കുള്ളില്‍ നിന്ന് പുറത്തെത്തിയ രാഷ്ട്രീയ നിലപാടുകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

ബംഗളൂരു: വനിതാ മതിലിനെ ശക്തമായി എതിര്‍ക്കുകയും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെയും പേരില്‍ ഭാര്യ തന്നെ ഫേസ്ബുക്കില്‍ നിന്ന് ബ്ലോക്ക് ചെയ്‌തെന്ന കുറിപ്പ് പങ്കുവെച്ച് ഭര്‍ത്താവ്. ബംഗളൂരുവിലെ മലയാളി ദമ്പതികളാണ് വ്യത്യസ്ത രാഷ്ട്രീയ ദിശയിലൂടെ സഞ്ചരിച്ചത്. കുറിപ്പ് എത്തിയതോടെ മാസ് മറുപടിയുമായി ഭാര്യ രംഗത്തെത്തി. പെണ്ണ് കാണാന്‍ വന്നപ്പോഴേ വാണിംഗ് തന്നതല്ലേ എന്നായിരുന്നു മറുപടി.

മുറിക്കുള്ളില്‍ നിന്ന് പുറത്തെത്തിയ രാഷ്ട്രീയ നിലപാടുകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ‘മതം തലക്ക് പിടിച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാനാവില്ല .. അവിടെ പിന്നെ രക്തബന്ധത്തിനോ സൗഹൃദങ്ങള്‍ക്കോ സ്ഥാനമില്ല.. മതവിശ്വാസത്തില്‍ സൂക്ഷമത പാലിക്കാത്തതിനു സ്വന്തം അമ്മയെ തീവെച്ച് കൊന്ന ജിഹാദിയുടെ കഥ ഇറാക്ക് യുദ്ധകാലത്ത് അവിടെനിന്ന് കേട്ടിട്ടുണ്ട് … അത് വെച്ച് നോക്കിയാല്‍ കമ്മിവിശ്വാസി ഭര്‍ത്താവിനെ ഫൈസ് ബുക്കില്‍ നിന്ന് ബ്ലോക്കിയതൊക്കെ എത്ര നിസ്സാരം .. ജയ് കമ്മൂഞ്ചലിസം .. ജയ് പിഞ്ഞാണം വിജ്യന്‍’ – എന്നായിരുന്നു യുവാവിന്റെ കുറിപ്പ്.

ഇതിന് പിന്നാലെ ഇടത് അനുഭാവികള്‍ പ്ലീസ് ഒഴിഞ്ഞു പോകൂവെന്ന് പോസ്റ്റിട്ടവരെയൊക്കെ ഒഴിവാക്കി കൊടുത്തിട്ട്, ലാല്‍സലാം എന്ന് ഭാര്യയും ഫേസ്ബുക്കില്‍ കുറിച്ചു. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ ഒന്നു കൂടെ പോസ്റ്റ് മിനുക്കി. അതിങ്ങനെയായിരുന്നു..‘പെണ്ണ് കാണാന്‍ വന്നപ്പോ നല്ല ബുദ്ധി ഞാന്‍ തന്നെ ഉപദേശിച്ചത് ആണ്. പഠിക്കുന്ന കോളേജിലും നാട്ടിലും നന്നായിട്ട് അന്വേഷിച്ചിട്ടും ആലോചിച്ചിട്ടും മതിയെന്ന്. കേട്ടില്ല. വിപ്ലവം സ്വന്തം വീട്ടില്‍ നിന്ന് തന്നെയാണ് വരേണ്ടത്. ബ്ലോക്കുകളും!’ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സഹിതമായിരുന്നു മാസ് മറുപടിയുമായി ഭാര്യ കുറിപ്പ് പങ്കുവെച്ചത്. പിന്നാലെ കമന്റുകളും എത്തി. അയ്യോ ബ്ലോക്കുന്നതെന്തിനാ, ചായയില്‍ വിമ്മിട്ട് കൊടുത്താല്‍ പോരായിരുന്നോ എന്നായിരുന്നു കമന്റുകള്‍.

Exit mobile version