അദ്ദേഹത്തെ കാണുമ്പോൾ രൺബീർ കപൂറിനെ ഓർമ വരും, ദീപികയെ ഒഴിവാക്കിയാണല്ലോ ആലിയയെ കെട്ടിയത്; ഡോ. റോബിനെ കുറിച്ച് സന്തോഷ് വർക്കി

Santhosh Varkey | Bignewslive

ബിഗ് ബോസ് മാലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഇപ്പോഴിതാ റോബിനെ കുറിച്ച് ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വർക്കി തുറന്ന് പറയുന്നതാണ് വൈറൽ ആകുന്നത്.

‘മകൾ ആൺകുട്ടികളോട് സംസാരിക്കുന്നു’; അഞ്ചാം ക്ലാസുകാരിയെ മാതാപിതാക്കൾ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തി

റോബിൻ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു എന്ന് വാർത്തകൾ എത്തിയതിന് പറഞ്ഞതിന് പിന്നാലെയാണ് റോബിനെ കുറിച്ച് സന്തോഷ് വർക്കി അഭിപ്രായം പങ്കുവെച്ചത്. റോബിനെ കാണുമ്പോൾ രൺബീർ കപൂറിനെയാണ് ഓർമ്മ വരുന്നതെന്നാണ് സന്തോഷ് വർക്കി പറയുന്നത്.

നടന് ദീപിക പദുക്കോണുമായി ബന്ധം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയാണ് ആലിയ ഭട്ടിനെ വിവാഹം കഴിച്ചത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയതെന്ന് സന്തോഷ് പറയുന്നു.

ഒരു യൂട്യൂബ് ചാനലിനോടായിരുന്നു സന്തോഷ് റോബിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. തന്റെ വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്ന് റോബിൻ അറിയിച്ചത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മോഡൽ ആയ ആരതി പൊടിയാണ് വധു.

സന്തോഷ് വർക്കിയുടെ വാക്കുകൾ;

‘ഡോ. റോബിനെ കാണുമ്പോൾ എനിക്ക് രൺബീർ കപൂറിനെയാണ് ഓർമ്മ വരുന്നത്. കട്ട് വെച്ചല്ല, രൺബീർ കപൂറിന് ദീപിക പദുക്കോണുമായി ഒരു ബന്ധം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയിട്ടാണ് ഇപ്പോൾ ആലിയ ഭട്ടിന്റെ പുറകെ പോയത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയത്.

പുള്ളി വളരെ അഗ്രസീവാണ് ഇനി വന്ന് തല്ലുമോ എന്നൊന്നും അറിയില്ല. ഉള്ള കാര്യം പറയുകയാണെങ്കിൽ അദ്ദേഹം അത്ര സ്‌ട്രെയിറ്റ് ഫോർവേഡ് ഒന്നുമല്ല, ഒരുപാട് കളികൾ അദ്ദേഹം കളിച്ചിട്ടുണ്ട്. അദ്ദേഹം അതിലൂടെ പണം ഉണ്ടാക്കുകയാണ്’,

Exit mobile version