മുതിർന്ന വിദ്യാർത്ഥികൾ സിഗററ്റ് വലിക്കുന്നത് കണ്ടു; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി മുറിച്ച് സീനിയേഴ്സ്

കൊല്ലം: സ്‌കൂളിലെ മുതിർന്ന വിദ്യാർത്ഥികൾ സിഗററ്റ് വലിച്ചത് കണ്ടതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി മുറിച്ചതായി പരാതി. ആറ് പേർ ചേർന്ന് പെൺകുട്ടിയുടെ മുടി മുറിയ്ക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് സംഭവം.ഓണാഘോഷത്തിന്റെ ഇടയിലാണ് മുതിർന്ന വിദ്യാർത്ഥികൾ തന്നെ ആക്രമിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാൽ തന്നെ കൊല്ലുമെന്ന് സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനാൽ തലയിൽ ഷാൾ ധരിച്ച് മുടി മറച്ചാണ് പെൺകുട്ടി നടന്നിരുന്നത്.

രണ്ട് ദിവസത്തിന് ശേഷമാണ് വീട്ടുകാരോട് കുട്ടി വിവരം പറയുന്നത്. തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം സ്‌കൂളിലെത്തി കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

Exit mobile version