ഓണക്കിറ്റ് ; ഇന്നലെ മാത്രം വിതരണം ചെയ്തത് നാലരലക്ഷം കിറ്റുകള്‍, ഇതുവരെ കൈപ്പറ്റിയത് 68ലക്ഷം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടരുന്നു. 73 ശതമാനം റേഷന്‍ കാര്‍ഡുടമകളും ഓണക്കിറ്റ് കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ട്. ആകെ 68,16,931 കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഇതില്‍ ശനിയാഴ്ച്ച മാത്രം 4,51,972 കിറ്റുകള്‍ വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

എഎവൈ വിഭാഗത്തില്‍ 93, പിഎച്ച്എച്ച് വിഭാഗത്തില്‍ 91, എന്‍പിഎസ് വിഭാഗത്തില്‍ 77 ശതമാനം കാര്‍ഡുടമകളും കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. അതേസമയം, ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങി ഉത്സവസീസണുകളില്‍ സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റുകള്‍ തയ്യാറാക്കി വില്‍പ്പന നടത്താന്‍ സപ്ലൈക്കോ തീരുമാനിച്ചതായി മന്ത്രി ജി ആര്‍ ആനില്‍ അറിയിച്ചു.

also read: ശവപ്പെട്ടി ഒഴിവാക്കി, മൃതദേഹങ്ങള്‍ നേരിട്ട് മണ്ണില്‍ സംസ്‌കരിക്കുന്ന രീതി നടപ്പാക്കി അര്‍ത്തുങ്കല്‍ പള്ളി, ഇനിമുതല്‍ ചെലവുകുറച്ച് ശവസംസ്‌കാരം

1,000 രൂപ നിരക്കിലുള്ള കിറ്റുകളുടെ വിതരണം സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും. പ്രധാന പ്രത്യേക എന്തെന്നാല്‍ ഉപഭാക്താവിന് ഇഷ്ടമുള്ള ഇനങ്ങള്‍ കൂടി ഇതില്‍ തെരഞ്ഞെടുക്കാം. സംസ്ഥാനത്തെ മുന്‍ഗണേനതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്പിന് പകരം സെപ്റ്റംബര്‍ അവസാനം മുതല്‍ റാഗിപ്പൊടി വിതരണം ചെയ്യും.

ആയിരത്തിലധികം ടണ്‍ റാഗിയാണ് സംസ്ഥാനം കേന്ദ്രത്തോട് ആദ്യഘട്ടം ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷന്‍ കടകള്‍ വഴിയും മറ്റ് ജില്ലകളില്‍ ഒരു പഞ്ചായത്തില്‍ ഒരിടത്തുമാകും റാഗി വിതരണം ചെയ്യുക.

Exit mobile version