കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് ബസിനടിയിൽ; യുവാവിന് അത്ഭുതരക്ഷ

തിരുവനന്തപുരം: ദേശീയപാതയിൽ കെഎസ്ആർടിസി ബസും ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് അത്ഭുതരക്ഷ. ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി കെഎസ്ആർടിസി ബസിനടിയിലേക്ക് യുവാവ് തെറിച്ചുവീണെങ്കിലും യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ALSO READ- അരിച്ചുപെറുക്കിയിട്ടും കാറിനുള്ളിലെ പത്തടി നീളമുള്ള രാജവെമ്പാലയെ കിട്ടിയില്ല; ഒടുവിൽ മലപ്പുറത്ത് നിന്നും കയറിയ പാമ്പ് ഒരു മാസത്തിന് ശേഷം കോട്ടയത്ത് പിടിയിൽ

ദേശീയപാതയിലെ പള്ളിപ്പുറത്താണ് അപകടമുണ്ടായത്. രാവിലെ ഒൻപതേകാലോടെ സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. ബസിനടിയിലേക്കു വീണ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

ാേബസിനടിയിൽ മധ്യഭാഗത്തായതിനാൽ നിസ്സാര പരിക്കുകളോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചിട്ടുണ്ട്.

Exit mobile version