മനോവിഷമം; മധ്യവയസ്‌കന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

ആല്‍ത്തറയില്‍ വിളക്ക് വെയ്ക്കാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്

തിരുവനന്തപുരം: മനോവിഷമം കാരണം മധ്യവയസ്‌കന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു.വിഴിഞ്ഞം മുക്കോലയില്‍ പെരേമേലെ സരസ്വതി ക്ഷേത്ര ആല്‍ത്തറയുടെ സമീപത്ത് നിന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. വിഴിഞ്ഞം മുക്കോല സര്‍വശക്തിപുരത്ത് താമസിക്കുന്ന ദാമോദരന്‍ (65) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആല്‍ത്തറയില്‍ വിളക്ക് വെയ്ക്കാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്.

ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ദാമോദരന്റെ വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് ആല്‍ത്തറയുടെ ഉടമകളായ ബന്ധുക്കളുമായി വര്‍ഷങ്ങളായി തര്‍ക്കത്തിലാണ്. ഇതിന്റെ പേരില്‍ ദാമോദരന്‍ ഒരുപാട് ദുരിതങ്ങള്‍ അനുഭവിച്ചിട്ടുള്ളതായി ബന്ധുക്കള്‍ പറയുന്നു.

ഇതിലെ മനോവിഷമം കൊണ്ടാകാം ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്ക് കാരണം ആല്‍ത്തറ ഉടമകളായ ബന്ധുക്കളാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

Exit mobile version