നക്ഷത്ര ആമയെ കടത്തി; വന്യജീവി ഫോട്ടോഗ്രാഫറും നാഷണൽ ജിയോഗ്രാഫിക് പര്യവേഷകയുമായ ഐശ്വര്യ ശ്രീധറിനെതിരേ വനംവകുപ്പ് കേസെടുത്തു

മുംബൈ: ഇന്ത്യൻ നക്ഷത്ര ആമയെ അനധികൃതമായി കടത്തിയ സംഭവത്തിൽ വന്യജീവി ചലച്ചിത്ര നിർമ്മാതാവും നാഷണൽ ജിയോഗ്രാഫിക് പര്യവേഷകയുമായ ഐശ്വര്യ ശ്രീധറിനെതിരെ കേസെടുത്ത് വനംവകുപ്പ്. പൻവേലിൽ നിന്ന് പൂനെയിലേക്കാണ് ഇവർ സംരക്ഷിത ജീവികളായ ആമകളെ കടത്തിയത്.

ചികിത്സയ്ക്കായി ഐശ്വര്യ പൂനെയിലെ ആർഇഎസ്‌ക്യു ചാരിറ്റബിൾ ട്രസ്റ്റിലേക്ക് നക്ഷത്ര ആമയെ അയച്ചിരുന്നു. സ്ഥാപനത്തിന്റെ പ്രതിമാസ റിപ്പോർട്ടിൽ ആമയെ എത്തിച്ചതുമായി ബന്ധപ്പെട്ട ലംഘനത്തെക്കുറിച്ച് സൂചിപ്പിച്ചതോടെയാണ് കേസായത്. നാറ്റ് ജിയോ പദ്ധതിക്കായാണ് ആമയെ എത്തിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് വനംവകുപ്പ് ഐശ്വര്യയ്ക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചത്.

also read-പായസക്കൂട്ട് ഉൾപ്പടെ 17 ഐറ്റങ്ങൾ ഉൾപ്പെടുത്തി സർക്കാരിന്റെ ഓണക്കിറ്റ്! ഒരു കുടുംബത്തിന് ചെലവഴിക്കുന്നത് ആയിരം രൂപ

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിൽപ്പെടുന്നവയാണ് നക്ഷത്ര ആമകൾ. ഐശ്വര്യക്കെതിരേ വന്യജീവി സംരക്ഷണ നിയമമനുസരിച്ചാണ് കേസെടുത്തത്. ഇക്കാര്യം വ്യക്തമാക്കി ഓഗസ്റ്റ് 18ന് ഫോറസ്റ്റ് ടെറിട്ടോറിയൽ ആൻഡ് വൈൽഡ് ലൈഫ് പനവേൽ അസിസ്റ്റന്റ് കൺസർവേറ്റർ അവർക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഐശ്വര്യ ശ്രീധർ അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും അധികൃതർ പറയുന്നു.

Exit mobile version