പൊയ്മുഖങ്ങളുമായി സമീപിക്കുന്നവർ ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം:പീഡനക്കേസിൽ ടിക് ടോക്- റീൽസ് താരം വിനീതിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് ഫേക്ക് അക്കൗണ്ടുകളിലൂടെയും മറ്റും സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മിന്നുന്നതെല്ലാം പൊന്നാകണമെന്നില്ല എന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത ഓരോരുത്തർക്കും ഉണ്ടാകണമെന്നും കേരള പൊലീസിന്റെ പോസ്റ്റിൽ പറയുന്നു.


കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കോരോരുത്തർക്കും ഉണ്ടാകണം. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം. ഓർക്കുക പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല.

Exit mobile version