പോലീസ് ഉദ്യോഗസ്ഥന്റെ പോക്കറ്റടിക്കാൻ ശ്രമം; ബ്ലേഡ് കൊണ്ട് പോക്കറ്റ് കീറാൻ ഒരുങ്ങവെ പിടികൂടി! പോലീസുകാരനാണെന്ന് മോഷ്ടാവ് അറിഞ്ഞത് സ്‌റ്റേഷനിലെത്തിയപ്പോൾ

മലപ്പുറം: പോലീസ് ഉദ്യോഗസ്ഥന്റെ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിൽ. തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ 67കാരനായ ആബിദ് കോയ ആണ് പിടിയിലായത്. മമ്പുറം നേർച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന പോലീസുകാരന്റെ പോക്കറ്റടിക്കാനാണ് ആബിദ് കോയ ശ്രമം നടത്തിയത്.

കൊതുമ്പ് വഞ്ചിയിൽ മീൻ പിടിച്ച് ഉപജീവനം; മകന്റെ ചികിത്സയ്ക്കായി കടം കയറി നിൽക്കുമ്പോൾ ഹമീദിനെ തുണച്ച് ഭാഗ്യദേവത, ലഭിച്ചത് 80 ലക്ഷം

താനൂർ പോലീസ് സ്റ്റേഷനിലെ സിപിഒ എംപി സബറുദ്ദീന്റെ പോക്കറ്റടിക്കാനാണ് ആബിദ് കോയ ശ്രമിച്ചത്. തിരക്കുള്ള മൈതാനത്ത് പോക്കറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം മഫ്തിയിൽ പോാലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് ആണെന്നറിയാതെ മോഷ്ടാവ് പോക്കറ്റടിക്കാൻ ക്കാനായി പോലീസുകാരന്റെ പിന്നാലെ കൂടിയത്.

കുറച്ചുനേരമായി തന്നെ പിന്തുടരുന്നതും ചേർന്നുനിൽക്കുന്നതിനാലും സംശയം തോന്നിയ സബറുദ്ദീൻ ആൾക്കൂട്ടത്തിൽ അറിയാത്ത മട്ടിൽ നിന്നു. മോഷ്ടാവ് ബ്ലേഡ് ഉപയോഗിച്ച് പാന്റിന്റെ പോക്കറ്റ് കീറാൻ തുടങ്ങിയപ്പോൾ മോഷ്ടാവിനെ കൈയ്യോടെ പിടികൂടി. എന്നാൽ അപ്പോഴും പോലീസുകാരന്റെ പോക്കറ്റടിക്കാനാണ് ശ്രമിച്ചതെന്ന് പ്രതിക്ക് മനസ്സിലായില്ല. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് തനിക്ക് പിണഞ്ഞ അബദ്ധം മനസിലായത്.

Exit mobile version