സ്‌കേറ്റിങ് ബോർഡിൽ കാശ്മീരിലേക്ക് പുറപ്പെട്ടു; മലയാളി അനസ് ഹജാസ് ഹരിയാനയിൽ ട്രക്കിടിച്ചു മരിച്ചു! വിയോഗം ലക്ഷ്യത്തിലേയ്ക്ക് എത്താൻ 3 നാൾ കൂടി ബാക്കി നിൽക്കെ

സ്‌കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിൽ ട്രക്ക് ഇടിച്ച് മരിച്ചു. യാത്രക്കിടെ അനസിനെ ട്രക്കിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.

ഉയര്‍ന്ന IELTS സ്‌കോര്‍, പക്ഷേ ഇംഗ്ലീഷില്‍ ഒരു വാക്ക് പോലുമറിയില്ല : തട്ടിപ്പ് നടത്തിയ ഗുജറാത്ത് യുവാക്കള്‍ അമേരിക്കയില്‍ പിടിയില്‍

തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയായ അനസ് കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് ശേഷം ടെക്‌നോ പാർക്കിലും ബിഹാറിലെ സ്വകാര്യ സ്‌കൂളിലും ജോലിചെയ്തിരുന്നു. 2022 മേയ് 29നാണ് 31 കാരനായ അനസ് ഹജാസ് കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് സ്‌കേറ്റിങ് ബോർഡിൽ ഒറ്റക്കുള്ള യാത്ര ആരംഭിച്ചത്.

മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളെല്ലാം പിന്നിട്ടാണ് അനസ് ഹരിയാനയിലെത്തിയത്. സ്‌കേറ്റിങ്ങിനെകുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് അനസ് യാത്ര തുടങ്ങിയത്.

കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കി.മീ. ദൂരമുണ്ട്. ഈ ദൂരമത്രയും സ്‌കേറ്റിങ് ബോർഡിൽ ഒറ്റക്ക് താണ്ടണമെന്ന ലക്ഷ്യമായിരുന്നു അനസിന്. ലക്ഷ്യ സ്ഥാനത്തേക്കെത്താൻ 3 ദിവസത്തെ യാത്ര മാത്രം ബാക്കിനിൽക്കെയാണ് അനസ് വാഹനാപകടത്തിൽ മരണപ്പെട്ടത്. വിയോഗം നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ സങ്കട കടലിലാഴ്ത്തി.

Exit mobile version