ഈ മതില്‍ സിമന്റോ,ഇഷ്ടികയോ ചെങ്കല്ലുകൊണ്ടോ ഉള്ളതല്ല…ഇത് വനിതകളുടെ മതിലാണ്…; പിന്തുണയുമായി സുഹാസിനി

എന്റെ ആഗ്രഹം എല്ലാവരും ഇതില്‍ പങ്കെടുക്കണമെന്നാണെന്ന് സുഹാസിനി പറഞ്ഞു

തിരുവനന്തപുരം: വനിതാ മതിലിന് പിന്തുണയുമായി തെന്നിന്ത്യന്‍ സിനിമാ താരം സുഹാസിനി. ജനുവരി ഒന്നാം തീയതി പുതിയ വര്‍ഷം മാത്രമല്ല ,പുതിയ ആഘോഷം കൂടിയാണ് ‘വനിതാ മതില്‍’. കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ ഒരു മതില്‍ . ഈ മതില്‍ ഉണ്ടാക്കിയത് സിമന്റ് കൊണ്ടോ ഇഷ്ടികകൊണ്ടോ ചെങ്കല്‍ കൊണ്ടോ അല്ല. ഇത് വനിതകളുടെ മതിലാണ്. എന്റെ ആഗ്രഹം എല്ലാവരും ഇതില്‍ പങ്കെടുക്കണമെന്നാണെന്ന് സുഹാസിനി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

കടപ്പാട് ; 24 ന്യൂസ്‌

Exit mobile version