കൊല്ലത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; കുഞ്ഞും മരണത്തിന് കീഴടങ്ങി! കൊല്ലത്തെ ആശുപത്രിയിൽ പൊലിഞ്ഞത് രണ്ട് ജീവൻ, ചികിത്സാ പിഴവെന്ന് ആരോപണം

കൊല്ലം: കൊല്ലത്തെ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ പ്രതിഷേധം നടക്കുന്നതിനിടെ ഹർഷ ജന്മം നൽകിയ കുഞ്ഞും മരണത്തിന് കീഴടങ്ങി. ഇരുവരുടെയും മരണത്തിന് കാരണം, ആശുപത്രിയുടെ ചികിത്സാ പിഴവെന്ന് കുടുംബം ആരോപിച്ച് രംഗത്തെത്തി.

കളിക്കളത്തിൽ കുഴഞ്ഞു വീണ് മരിച്ചു; നോവായി കബഡി താരം വിമൽ രാജ്! കണ്ണീരോടെ കളിച്ചു തീർത്ത മത്സരത്തിൽ വിജയം, ട്രോഫി മൃതദേഹത്തോടൊപ്പം ചേർത്തുവച്ച് സഹകളിക്കാർ, നോവും കാഴ്ച

ശനിയാഴ്ചയാണ് ഹർഷയെ പ്രസവത്തിനായി കൊല്ലത്തെ അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇതിനിടെ ഹർഷയ്ക്ക് ഹൃദയാഘാതമുണ്ടായി എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉടനടി, വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ എൻഎസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് അറിയിച്ചു. എന്നാൽ യാത്രാമധ്യേ ഹർഷ മരിച്ചു.

പിന്നാലെ, എൻഎസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന കുഞ്ഞ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും മരണപ്പെട്ടു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമാണ് സംസ്‌കാര ചടങ്ങുകൾ നടത്തുകയെന്നാണ് വിവരം. സംഭവത്തിൽ അഷ്ടമുടി സഹകരണ ആശുപത്രിയിൽ വലിയ വീഴ്ച സംഭവിച്ചതായി കുടുംബം ആരോപിക്കുന്നു.

ഹർഷയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നില്ലെന്നും സുഖപ്രസവമായിരിക്കുമെന്നാണ് ആശുപത്രിയിൽ നിന്ന് പറഞ്ഞതെന്നും കുടുംബം വെളിപ്പെടുത്തി. എന്നാൽ അടിയന്തരമായി സിസേറിയൻ നടത്തിയശേഷം രക്തം വാർന്നാണ് ഹർഷ മരിച്ചതെന്നും വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിനായി അരമണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.

Exit mobile version