പിറന്നാളും ദേശീയ പുരസ്‌കാര നേട്ടവും; ബലൂണും പോസ്റ്ററും കെട്ടി ആഘോഷമാക്കി ‘വടക്കുംനാഥ’ന്റെ ഓട്ടം, പണി കൊടുത്ത് പോലീസ്!

കൊല്ലം : തെന്നിന്ത്യൻ താരം സൂര്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചും ദേശീയ പുരസ്‌കാരം നേടിയതിന് അഭിനന്ദനങ്ങൾ നേർന്നും ബസിന് മുന്നിൽ ബലൂണും പോസ്റ്ററും കെട്ടി സർവീസ് നടത്തിയ സ്വകാര്യ ബസിന് പണി കൊടുത്ത് പോലീസ്.

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; ഐപിഎസ് ഉദ്യോഗസ്ഥനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ

കഴിഞ്ഞ ദിവസം രാവിലെ 10.30ന് കൊല്ലം നഗരത്തിൽ താലൂക്ക് കച്ചേരി ജംക്ഷനിലാണു സംഭവം. ചവറ കൊട്ടിയം റൂട്ടിൽ സർവീസ് നടത്തുന്ന വടക്കുംനാഥൻ എന്ന് പേരുള്ള സ്വകാര്യ ബസാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് മുന്നിൽ ബലൂണുകളും പോസ്റ്ററും പതിപ്പിച്ചു സർവീസ് നടത്തിയത്.

ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണു വാഹനം അലങ്കരിച്ചിരുന്നത്. വാഹനത്തിന്റെ ഇടതു ഭാഗം പൂർണമായും കാണാൻ സാധിക്കാത്ത നിലയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ അപകടകരമായ യാത്ര ശ്രദ്ധയിൽപ്പെട്ട കൊല്ലം സിറ്റി ട്രാഫിക് എസ്‌ഐ എം.ഷഹാലുദ്ദീൻ താലൂക്ക് കച്ചേരിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് സംഘത്തിനു നിർദേശം നൽകി വാഹനം അവിടെ വച്ചു പിടികൂടുകയും ചെയ്തു.

തുടർന്ന് ട്രാഫിക് എസ്‌ഐ നേരിട്ട് എത്തി ജീവനക്കാരെ പുറത്ത് ഇറക്കി, വാഹനത്തിന്റെ മുന്നിലെ ഗ്ലാസിൽ ഒട്ടിച്ചിരുന്ന പോസ്റ്ററും ബലൂണുകളും ജീവനക്കാരെ കൊണ്ട് തന്നെ നീക്കിച്ചു. അപകടകരമായ രീതിയിൽ സർവീസ് നടത്തിയതിനു പിഴ ഈടാക്കിയശേഷം ബസ് വിട്ടു നൽകി. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷമാണ് ബസ് വിട്ടു നൽകിയത്.

Exit mobile version