ചേർത്ത് നിർത്തി ശരീരത്തിൽ പിടിച്ച് സെൽഫിയെടുക്കാൻ ശ്രമിച്ചു; വിനോദസഞ്ചാരിയെ മ്ലാവ് കടിച്ചു! സംഭവം അതിരപ്പിള്ളിയിൽ

തൃശൂർ: മ്ലാവുമായി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിക്ക് കടിയേറ്റു. അതിരപ്പിള്ളി പുളിയിലപ്പാറയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ജംഗ്ഷനിൽ സ്ഥിരമായി എത്താറുള്ള മ്ലാവിൽ നിന്നാണ് യുവാവിന് കടിയേറ്റത്. മനുഷ്യരോട് ഇണക്കം കാണിക്കാറുള്ള മ്ലാവാണെങ്കിലും ശരീരത്തിൽ പിടിച്ച് സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമിച്ചത്.

നടന്‍ ചിയാന്‍ വിക്രമിന് നെഞ്ചുവേദന: തീവ്രപരിചരണ വിഭാഗത്തില്‍

കുറച്ചുനാളുകളായി അതിരപ്പിള്ളിയിലെ പതിവ് സന്ദർശകനായിരുന്നു ഈ മ്ലാവ്. വിനോദസഞ്ചാരികൾ നൽകുന്ന പഴംപൊരിയും പരിപ്പുവടയുമായിരുന്നു ഭക്ഷണം. വിശക്കുമ്പോൾ ഹോട്ടലുകളുടെ മുന്നിൽ വന്ന് നിൽക്കുന്ന മ്ലാവ് സഞ്ചാരികൾക്ക് വേറിട്ട കാഴ്ച്ച കൂടിയായിരുന്നു. സംരക്ഷിത വന്യമൃഗമായ മ്ലാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേയ്ക്ക് അയച്ചുവെങ്കിലും പലഹാരം കഴിക്കാനും നാട് കാണാനുമായി തിരിച്ചുവരികയായിരുന്നു.

അതേസമയം, ആന്ത്രാക്സ് റിപ്പോർട്ടുകൾ വന്നതിനാൽ മ്ലാവിന്റെ വിനോദ സഞ്ചാരത്തിൽ പ്രദേശവാസികൾക്ക് ഇപ്പോൾ ആശങ്കയുണ്ട്. അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളിൽ ആഴ്ച്ചകൾക്ക് മുൻപ് ആന്ത്രാക്സ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങൾക്ക് മുന്നേ ഒരു മ്ലാവിന്റെ ജഡം കണ്ടെത്തുകയുണ്ടായി. ഈ സാഹചര്യത്തിൽ, വനംവകുപ്പിന്റെ നേതൃത്വത്തിൽ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Exit mobile version