ഒരു മാസത്തെ കാത്തിരിപ്പിന് ഒടുവിൽ കാണാതായ ‘മാംഗോ’ തിരിച്ചെത്തി; കണ്ടെത്തിയ ആൾക്ക് കൈയ്യോടെ ഒരു ലക്ഷം രൂപ സമ്മാനിച്ച് ഡോ. ആനന്ദ് ഗോപിനാഥ്

കൊച്ചി: മൂന്നാഴ്ചയിൽ ഏറെയായി കാണാതായ മാംഗോ എന്ന അരുമ നായക്കുട്ടിക്കായി കാത്തിരിക്കുകയായിരുന്നു കൊച്ചിയിലെ ഈ കുടുംബം. ഒരു മാസത്തോളം ആയതോടെ ഇനി മാംഗോയെ തിരികെ കിട്ടില്ലെന്ന് വിചാരിച്ചിരുന്ന ഉടമയായ ഡോ.ആനന്ദ് ഗോപിനാഥിന്റെ അരികിലേക്ക് നായക്കുട്ടി എത്തിച്ചേരുകയായിരുന്നു.

സന്തോം കൊണ്ട് മതിമറന്ന ഡോക്ടർ മുൻപ് അറിയിച്ചിരുന്നതുപോലെ തന്നെ പാരിതോഷികമായ ഒരു ലക്ഷം രൂപ നായക്കുട്ടിയെ കണ്ടെത്തി നൽകിയ വ്യക്തിക്ക് സമ്മാനിക്കുകയും ചെയ്തു. കൊച്ചി പാലാരിവട്ടത്തെ വീട്ടിൽ നിന്നും മാഗോ എന്ന കോംബെ ഇനത്തിൽ പെടുന്ന നായക്കുട്ടി അബദ്ധത്തിൽ പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് വഴിതെറ്റിയ നാടക്കുട്ടി തിരികെയെത്തിയില്ല.

24 ദിവസങ്ങളോളം മാംഗോ കാണാമറയത്ത് ആയിരുന്നു. പിന്നീട് നായക്കുട്ടി പിന്നീട് സമീപത്തെ വീട്ടിൽ എത്തിയപ്പോൾ അത് ഡോ. ആനന്ദിന്റെ മാംഗോ ആണെന്ന് തിരിച്ചറിയുകയും വീട്ടിൽ കൊണ്ടുവന്ന് ഏൽപ്പിക്കുകയായിരുന്നു. ആ സന്തോഷത്തിൽ തന്റെ അരുമയായ നായക്കുട്ടിയെ എത്തിച്ചയാൾക്ക് ഒരു ലക്ഷം രൂപ നൽകുകയായിരുന്നു ഡോക്ടറും കുടുംബവും.

നായക്കുട്ടിയെ കാണാതായതിന് പിന്നാലെ തന്നെ ഡോക്ടറും കുടുംബവും പത്രത്തിൽ പരസ്യം നൽകിയിരുന്നു. മാംഗോയെ കണ്ടെത്തുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള പരസ്യം സോഷ്യൽമീഡിയയിലടക്കം വൈറലാവുകയും ചെയ്തിരുന്നു.

എന്നിട്ടും മൂന്നാഴ്ച പിന്നിട്ടിട്ടും മാംഗോയെ തിരികെ ലഭിക്കാതെ വന്നതോടെ പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയായിരുന്നു കുടുംബം. മാംഗോ മടങ്ങി വരില്ലയെന്ന് ഉറപ്പിക്കുകയും ചെയ്തുയെന്ന് ഡോ. ആനന്ദ് പ്രതികരിച്ചു. സമീപത്തെ വീടിന്റെ അരികിൽ എത്തിയെന്ന് അറഞ്ഞപാടെ ചെന്നപ്പോൾ മാംഗോയുടെ കണ്ണു വിടരുകയും തന്റെ അരികിലേക്ക് ഓടിയെത്തുകയും ചെയ്തുവെന്നാണ് ഡോക്ടർ പറയുന്നത്.

അതേസമയം, മൂന്നാഴ്ച വഴിതെറ്റി അലഞ്ഞ് തിരിഞ്ഞതിന്റെ എല്ലാ ക്ഷീണവും മാംഗോയുടെ ശരീരത്തിൽ കാണാൻ സാധിക്കുന്നുണ്ടെന്നാണ് ആനന്ദ് ഗോപിനാഥിന്റെ കുടുംബം പറയുന്നത്. ഇനി കൃത്യമായ ഭക്ഷണം നൽകി പഴപടിയാക്കണം. മാംഗോയെ തിരികെയെത്തിക്കാൻ ഒരുപാട് വഴിപാടുകൾ നേർന്നിരുന്നു. നായക്കുട്ടിയുടെ കഴുത്തിൽ അണിഞ്ഞിരുന്ന നീല കോളറാണ് മാംഗോയെ വേഗത്തിൽ തിരിച്ചറിയാൻ സാധിച്ചത്. മാംഗോയെ കാണാതായി എന്ന് അറിഞ്ഞ പലരും സഹായമായി എത്തിട്ടുണ്ട് അവർക്കെല്ലാം നന്ദി അറിയിക്കുന്നുയെന്നും ഡോക്ടർ ആനന്ദ് പ്രതികരിച്ചു.

ALSO READ- പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാർ പ്രതികൾ; പോലീസ് റിപ്പോർട്ട് കോടതിയിൽ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

വേട്ടയ്ക്കടക്കം ഉപയോഗിക്കുന്ന നായകളുടെ ഇനത്തിൽ പ്രമുഖ ഇനമാണ് കോംബെ. എത്ര വലിയ ഇരയാണെങ്കിലുംമേൽ ചാടി വീണ് നീളമുള്ള പല്ലുകളാഴ്ത്തി കീഴ്‌പെടുത്തുന്ന ശൗര്യമുള്ള ഇനത്തിൽ പെടുന്ന നായയാണ്. രാജപാളയം, ചിപ്പിപ്പാറ, കനി തുടങ്ങിയ തമിഴ്‌നാട്ടിൽ നിന്നുള്ള വേട്ടനായ്ക്കളെ പോലെ കോംബെയും തമിഴ്‌നാട് സ്വദേശിയാണ്. തേനിയിലെ കോംബെയിലാണ് ഈ നായ ഇനത്തിന്റെ ഉത്ഭവം.

Exit mobile version