സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം; മെഷീന്‍ തകര്‍ത്ത നിലയില്‍

എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. കാസര്‍കോട് ജില്ലയിലാണ് ഇത്തവണ കവര്‍ച്ച ശ്രമം നടന്നത്. എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. സംഭവം നടക്കുമ്പോള്‍ 18ലക്ഷത്തോളം രൂപ എടിഎമ്മില്‍ ഉണ്ടായിരുന്നു.

എടിഎം മെഷീന്‍ തകര്‍ത്ത നിലയിലാണ് ഉള്ളത്. എന്നാല്‍ എടിഎംമ്മില്‍ നിന്ന് പണം നഷ്ട്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും 30നും 35 നും മധ്യേ പ്രായമുള്ളയാളാണ് എടിഎം കവര്‍ച്ചാ ശ്രമത്തിന് പിന്നില്ലെന്ന് മനസിലായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version