രക്തഹാരമണിഞ്ഞ് വിവാഹിതരായി കനകദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും

മലപ്പുറം: സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ശബരിമല കയറി വാര്‍ത്തകളില്‍ നിറഞ്ഞ സാമൂഹിക പ്രവര്‍ത്തക കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.
ഇന്നു രാവിലെ പത്തുമണിയോടെ ചിറ്റൂര്‍ സബ്രജിസ്ട്രാര്‍ ഓഫീസില്‍വെച്ചായിരുന്നു വിവാഹം. വിരലില്‍ എണ്ണാവുന്ന അടുത്ത സുഹൃത്തുക്കള്‍മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന സാമൂഹിക പ്രവര്‍ത്തകയാണ് കനകദുര്‍ഗ്ഗ. അയ്യങ്കാളി പട പ്രവര്‍ത്തകനായിരുന്നു വിളയോടി ശിവന്‍കുട്ടി.

1996 ല്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ 1975 ‘ആദിവാസി ഭൂനിയമ’ത്തില്‍ കൊണ്ടുവന്ന ഭേദഗതിയില്‍ പ്രതിഷേധിച്ച് പാലക്കാട് ജ75 ‘ആദിവാസി ഭൂനിയമ’ത്തില്‍ കൊണ്ടുവന്ന ഭേദഗതിയില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയ അയ്യങ്കാളി പടയിലെ നാല് പ്രവര്‍ത്തകരില്‍ ഒരാളാണ് ശിവന്‍കുട്ടി.

‘രണ്ട് പേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു. കഴിഞ്ഞ മെയ് മാസം മുതലുള്ള പരിചയമാണ്. വിവാഹിതരായെങ്കിലും ഒരാള്‍ ഒരാള്‍ക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരും തന്റേത് താനും തുടരുമെന്നും വിവാഹ ശേഷം വിളയോടി ശിവന്‍കുട്ടി പ്രതികരിച്ചു.

അതേസമയം, ശബരിമല കയറിയതുമായി ബന്ധപ്പെട്ട് മുന്‍ ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് കനകദുര്‍ഗയുടെ വിവാഹ മോചനത്തില്‍ കലാശിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം കനകദുര്‍ഗയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തള്ളിപ്പറഞ്ഞിരുന്നു.

പിന്നീട് നിയമപരമായ പോരാട്ടത്തിനൊടുവില്‍ കനകദുര്‍ഗക്കു ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈസമയം വീട്ടുകാര്‍ വീട്ടില്‍നിന്നും മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നു. തുടര്‍ന്ന് അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ കരാര്‍ പ്രകാരം വീട് മുന്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. കുട്ടികള്‍ കനക ദുര്‍ഗയുടെ മുന്‍ഭര്‍ത്താവിനൊപ്പമാണ്.

Exit mobile version