കുട്ടികൾ നൽകുന്ന ഭക്ഷണം കഴിച്ച് അവർക്കൊപ്പം കളി; രാത്രി സ്‌കൂൾ മുറ്റത്തേയ്ക്ക് തെരുവുനായ്ക്കളെ പോലും കയറ്റാതെ കാവൽ! പ്രിയങ്കരനായി ദാമു

കോട്ടയം: തെരുവുനായ സ്‌കൂളിന് സെക്യൂരിറ്റിയായി മാറിയാൽ എങ്ങനെയിരിക്കും..? അത്തരത്തിലൊരു കാവൽക്കാരനായിരിക്കുകയാണ് തെരുവുനായയായ ദാമോദരൻ എന്ന ദാമു. ഒരു വർഷം മുൻപാണ് ദാമു സ്‌കൂളിനും സ്‌കൂളിലെ കുട്ടികൾക്കും ജീവനക്കാർക്കും പ്രിയങ്കരനായത്. സെന്റ് ആന്റണീസ് സ്‌കൂളിലാണ് ദാമു കാവൽ നിൽക്കുന്നത്.

ഫ്രീക്കന്മാർ ഇവിരെ വേണ്ട, കുട്ടികൾ മതി; ബാർബർമാരെ വിളിച്ചുവരുത്തി സ്‌കൂളിൽ കൂട്ടമുടിവെട്ടൽ! വെട്ടിയൊതുക്കി ‘മിടുക്കന്മാ’രാക്കിയത് 100ഓളം വിദ്യാർത്ഥികളെ

സ്‌കൂളിലെ അനുസരണയുള്ള കാവൽനായയാണ് ദാമു. ദാമോദരന്റെ താമസും ഭക്ഷണവുമെല്ലാം ഇവിടെ തന്നെയാണ്. കഴിഞ്ഞ ലോക്ഡൗൺ കഴിഞ്ഞ് സ്‌കൂൾ തുറന്ന സമയത്താണു ദാമോദരനും സ്‌കൂളിലെത്തിയത്. സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലാണു കിടക്കുന്നത്. രാവിലെയും അവധി ദിവസങ്ങളിലും സ്‌കൂളിലെ താൽക്കാലിക ജീവനക്കാരി അനുവിന്റെ വീട്ടിൽ പോയാണ് ഭക്ഷണം കഴിക്കുന്നത്.

സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിൽ ദാമോദരന്റെ ഭക്ഷണം കുശാലാണ്. കുട്ടികൾ നൽകുന്ന ഭക്ഷണമാണ് കഴിക്കുന്നത്. ശേഷം കുട്ടികൾക്കൊപ്പം നടക്കുകയും കളിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമെ, സ്‌കൂളിലെ ഉച്ചക്കഞ്ഞിയും കിട്ടും. രാത്രിയായാൽ സ്‌കൂൾ മുറ്റത്തു കൂടി സവാരി നടത്തിയ ശേഷമേ ദാമോദരൻ കിടക്കൂ. രാത്രി സ്‌കൂൾ മുറ്റത്തേക്ക് ആരെയും കടത്തിവിടില്ല. തെരുവുനായ്ക്കളെ പോലും കയറ്റിവിടാൻ ദാമു തയ്യാറല്ല. പൂർണമായി ശാന്തനായ ദാമോദരൻ ഇപ്പോൾ സ്‌കൂളിന്റെ ഭാഗമായി മാറിയെന്നു പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ് പറഞ്ഞു.

Exit mobile version