സപ്ലൈകോ സയന്റിഫിക് ഗോഡൗൺ കം ടീ ബ്ലെൻഡിങ് യൂണിറ്റിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് മന്ത്രി അഡ്വ. ജിആർ അനിൽ

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ സപ്ലൈകോ നിർമ്മിക്കുന്ന സയന്റിഫിക് ഗോഡൗൺ കം ടീ ബ്ലെൻഡിങ് യൂണിറ്റിന്റെ ശിലാ സ്ഥാപനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ നിർവ്വഹിച്ചു.

എറണാകുളം മേയർ അഡ്വ. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എറണാകുളം എംപി ഹൈബി ഈഡൻ മുഖ്യാതിഥി ആയിരുന്നു.

സപ്ലൈകോ തേയില ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള നടപടികൾ സപ്ലൈകോ ആരംഭിച്ചിട്ടുള്ള സാഹചര്യത്തിൽ ഇടപ്പള്ളിയിൽ ആരംഭിക്കുന്ന ടീ ബ്ലെൻഡിംഗ് യൂണിറ്റ് സപ്ലൈകോയുടെ ഈ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായിരിക്കുമെന്നും ഈ പദ്ധതി സപ്ലൈകോയുടെ വളർച്ചയിൽ മറ്റൊരു നാഴികക്കല്ലായിരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇടപ്പള്ളി ഡിവിഷൻ കൗൺസിലർ ദീപ വർമ്മ, സപ്ലൈകോ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീബ് പട്‌ജോഷി ഐപിഎസ്, സപ്ലൈകോ ജനറൽ മാനേജർ ബി അശോകൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യൂണിയൻ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Exit mobile version