‘ആരും ഉത്തരവാദികളല്ല, അവനെ അടക്കം ചെയ്യുന്നത് എന്റെ ശരീരത്തോടൊപ്പമാകണം’ കൊച്ചുമകനെയും ചേർത്ത് കിണറ്റിൽ ചാടി ജീവനൊടുക്കിയ മുത്തശ്ശിയുടെ കുറിപ്പ് നോവാകുന്നു

തൃശ്ശൂർ: കിഴിപ്പുള്ളിക്കരയിൽ കൊച്ചുമകനെ ചേർത്ത് പിടിച്ച് മുത്തശ്ശി ജീവനൊടുക്കിയത് നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരുന്നു. തൃശൂർ കിഴിപ്പുള്ളിക്കര പണിക്കശേരി വീട്ടിൽ അജയന്റെ ഭാര്യ അംബികയും കൊച്ചുമകനായ 7 വയസുകാരൻ ആദിഷുമാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ഇപ്പോൾ അംബിക കുറിച്ച അവസാന വാക്കുകളാണ് നൊമ്പരമാകുന്നത്.

യാത്രയ്ക്കിടെ ബൈക്ക് മറിഞ്ഞ് അപകടം; ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ രാത്രി നടുറോഡിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു! ഒടുവിൽ ആരോരും തിരിഞ്ഞു നോക്കാനില്ലാതെ ചന്ദ്രന്റെ മരണം

തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നാണ് അംബിക കുറിച്ചത്. ഒപ്പം തന്റെ മൃതദേഹത്തോടൊപ്പം കൊച്ചുമകനെയും അടക്കം ചെയ്യണമെന്നും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ‘തന്റേയും കൊച്ചുമകന്റേയും മരണത്തിന് മറ്റാരും ഉത്തരവാദികളല്ല. കൊച്ചുമകനെ അടക്കം ചെയ്യുന്നത് തന്റെ ശരീരത്തോടൊപ്പമാകണം’ അംബിക കുറിച്ചു. അംബികയുെട ഇളയ മകൻ ഉറക്കമെഴുന്നേറ്റപ്പോൾ അമ്മയേയും സഹോദരിയുടെ കൊച്ചിനേയും കണ്ടില്ല.

തുടർന്ന് മേശപ്പുറത്ത് കണ്ട കുറിപ്പ് വായിപ്പോൾ അപകടം മണത്തു. കിണറ്റിൽ നോക്കിയപ്പോൾ കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടു. പിന്നാലെ, മുത്തശിയുടെ മൃതദേഹവും പൊന്തി. അൻപത്തിയഞ്ചു വയസുണ്ട് അംബികയ്ക്ക്. മകളുടെ മകൻ ആദിഷിന് എഴു വയസും. രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. ആദിഷിന്റെ അമ്മയും അച്ഛനും വേർപിരിഞ്ഞ് താമസിക്കുകയാണ്.

അമ്മയാകട്ടെ മറ്റൊരാൾക്കൊപ്പം ജീവിതം തുടങ്ങി. ആദിഷിനെ കൊണ്ടുപോയതുമില്ല. അന്ന് മുതൽ ആദിഷിനെ നോക്കിയിരുന്നത് മുത്തശ്ശിയാണ്. അംബികയും ഭർത്താവ് അജയനും കൂലിപ്പണിക്കാരായിരുന്നു. ഹൃദ്രോഗം ബാധിച്ചതോടെ അംബികയ്ക്കു ജോലിക്കു പോകാൻ കഴിയാതെയായി. കുഞ്ഞിനെ പരിപാലിക്കാനും ആരോഗ്യം സമ്മതിച്ചില്ല. ഇളയമകൻ വിദേശത്തായിരുന്നു. നാട്ടിൽ വന്ന ശേഷം ചെറിയ ജോലികൾക്കു പോകും. കൊച്ചുമകനെ വേണ്ടവണ്ണം പരിപാലിക്കാൻ കഴിയാത്തതിന്റെ വിഷമം അലട്ടിയിരുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.

Exit mobile version