‘പ്രിയപ്പെട്ട ലിനിയുടെ മക്കള്‍ സ്‌കൂളിലേക്ക്’; ആശംസകള്‍ നേര്‍ന്ന് ചിത്രം പങ്കുവെച്ച് കെകെ ശൈലജ ടീച്ചര്‍

കോഴിക്കോട്: ഇന്ന് പുതിയ അധ്യായന വര്‍ഷം ആരംഭിച്ചിരിക്കുകയാണ്. കുരുന്നുകളെല്ലാം ഒന്നിച്ച് വീണ്ടും സ്‌കൂളിലെത്തുകയാണ്. കേരളം എന്നുമോര്‍ക്കുന്ന സിസ്റ്റര്‍ ലിനിയുടെ മക്കളും അമ്മയുടെ ഓര്‍മ്മകളുമായി വിദ്യാലയത്തിലെത്തി. സ്‌കൂളിലേക്ക് പോകുന്ന കുരുന്നുകള്‍ക്ക് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ഷൈലജ ആശംസകളറിയിച്ചു.

ലിനിയുടെ മക്കളായ ഋതുലിന്റെയും സിദ്ധാര്‍ത്ഥിന്റെയും ചിത്രങ്ങള്‍ ശൈലജ സോഷ്യല്‍മീഡിയയില്‍ പങ്കു വച്ചാണ് ആശംസകളറയിച്ചത്. 2018ല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ എന്ന രോഗത്തെ പ്രതിരോധിക്കുന്നതിനിടയിലാണ് സിസ്റ്റര്‍ ലിനിക്ക് ജീവന്‍ നഷ്ടമായത്.

also read: വിവാഹിതനെന്ന് മറച്ചുവെച്ച് വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു; സ്‌കൂളിലെ വനിതാകൗൺസലറുടെ ആത്മഹത്യയിൽ പോലീസുകാരനെ സേനയിൽ നിന്നും പിരിച്ചുവിട്ടു

സ്വന്തം ജീവന്‍ പോലും മറന്നാണ് ആ മാലാഖ സമൂഹത്തിനായി പോരാടിയത്. പേരാമ്പ്രിലെ താലൂക്കാശുപത്രിയിലെ നേഴ്സായിരുന്നു ലിനി. രോഗത്തിന്റെ അപകടം വ്യക്തമായി മനസ്സിലാക്കിയിരുന്ന ലിനി മക്കളെ നന്നായി നോക്കണമെന്നു പറഞ്ഞ് ഭര്‍ത്താവിനെഴുതിയ കത്ത് മലയാളികളെ നൊമ്പരപ്പെടുത്തിയിരുന്നു.

ലിനിയുടെ മരണം കേരളക്കരയെ ഇന്നും കണ്ണീരിലാഴ്ത്തുകയാണ്. സര്‍ക്കാര്‍ ഇടപെടലില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന് കൂത്താളി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ജോലി ലഭിച്ചിരുന്നു.

Exit mobile version