മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. എഡിജിപിയായിട്ടാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്നു. നിലവില്‍ ട്രാഫിക് വിഭാഗത്തിന്റെ ചുമതലയും കേരള പോലീസിന് കീഴിലുള്ള സൈബര്‍ഡോമിന്റെ മേല്‍നോട്ടചുമതലയും മനോജ് എബ്രഹാമാണ് നിര്‍വ്വഹിക്കുന്നത്.

എസ്പിയായി സ്ഥാനക്കയറ്റം കിട്ടിയ സുജിത് ദാസ് ആലപ്പുഴ എസ്പിയാകും. 2005 ഐപിഎസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്‌കുമാര്‍ എന്നിവരെ ഡിഐജി പദവികളിലേക്കും. 2001 ഐപിഎസ് ബാച്ചിലെ എആര്‍ സന്തോഷ് വര്‍മ്മയ്ക്ക് ഐജി റാങ്കിലേക്കും
സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Exit mobile version