കാണാതായ 76 കുട്ടികളെ 75 ദിവസത്തിനുള്ളില്‍ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിച്ചു; വനിതാ ദിനത്തില്‍ വീണ്ടും നിറഞ്ഞ് രാജ്യം കൈയ്യടിച്ച പോലീസുകാരി സീമ ധാക്ക

Delhi policewoman | Bignewslive

ന്യൂഡല്‍ഹി: കാണാതായ 76 കുട്ടികളെ 75 ദിവസത്തിനുള്ളില്‍ കണ്ടെത്തി രക്ഷിതാക്കളെ സുരക്ഷിതമായി ഏല്‍പ്പിച്ച പോലീസുകാരി സീമ ധാക്ക ലോക വനിതാ ദിനത്തിലും ചര്‍ച്ചയാവുകയാണ്. ഹെഡ് കോണ്‍സ്റ്റബിളായിരിക്കെ നടത്തിയ അന്വേഷണത്തിന്റെ മികവില്‍ ഡല്‍ഹി പോലീസ് നേരിട്ടാണ് സീമ ധാക്കയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത്.

എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ 76 കുട്ടികളെയാണ് 34കാരിയായ സീമ ധാക്ക രണ്ടര മാസം കൊണ്ട് കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു. ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. 2006 സര്‍വീസില്‍ കയറിയ സീമ 2014 ല്‍ ഹെഡ് കോണ്‍സ്റ്റബിളായി. 2020 ല്‍ ഡല്‍ഹി പോലീസ് ആരംഭിച്ച ഓപ്പറേഷന്‍ ‘മുസ്ഖാന്‍’ സമയപൂര്‍ ബദ്ലി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ സീമ ധാക്കയുടെ തലവര തന്നെ മാറ്റുകയായിരുന്നു.

സേവനങ്ങള്‍ക്ക് അംഗീകാരമായി ഔട്ട് ഓഫ് ടേണ്‍ പ്രൊമോഷന്‍ നല്‍കി സീമയെ എഎസ്ഐയായി ഡല്‍ഹി പോലീസ് ആദരിക്കുകയും ചെയ്തു. സീമ കണ്ടെത്തിയ കുട്ടികളില്‍ 56 പേരും 14 വയസിന് താഴെയുള്ള കുട്ടികളാണ്. ലോകം ഒന്നടങ്കം വനിതാ ദിനം ആഘോഷിക്കവെയാണ്, രാജ്യത്തിന് തന്നെ മാതൃകയായ സീമയുടെ ധീരതയും ചര്‍ച്ചയാകുന്നത്.

Exit mobile version