തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ് വയോധികന്‍: കൈകളില്‍ താങ്ങിയെടുത്ത് ജീവന്‍ രക്ഷിച്ച് സജീര്‍, അഭിനന്ദനപ്രവാഹം

പാലേരി: തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴാന്‍ പോയ വയോധികനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ മലയാളി റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

കോഴിക്കോട് പാലേരിയിലെ പാമ്പന്‍കുനി സ്വദേശിനിയായ സജീര്‍ ആണ് ദൈവത്തിന്റെ കരങ്ങളായി വയോധികനെ പിടിച്ചുകയറ്റിയത്. കഴിഞ്ഞ ദിവസം കര്‍ണാടക ഉഡുപ്പി റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.

തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴാന്‍ പോയ വയോധികനെ സജീര്‍ ഓടിയെത്തി കൈകളില്‍ താങ്ങി രക്ഷിച്ച ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഏറെ അഭിനന്ദനങ്ങളാണ് ഇതിന് പിന്നാലെ ലഭിക്കുന്നത്.

വണ്ടി സ്റ്റേഷനില്‍ നിര്‍ത്താനായി വന്നുകൊണ്ടിരിക്കുമ്പോഴാണ് വയോധികന്‍ തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴാന്‍ പോയത്. ഇതുകണ്ട് വളരെ ദൂരത്ത് നിന്നും സജീര്‍ ഓടി എത്തി താങ്ങിപ്പിടിക്കുകയായിരുന്നു. സ്റ്റേഷനില്‍ ഉണ്ടായിരുന്ന ചിലരും സജീറിന് സഹായവുമായെത്തി. തുടര്‍ന്ന് വീണയാളെ ട്രെയിനിലേക്ക് വലിച്ചുകയറ്റി രക്ഷിക്കുകയായിരുന്നു.

2014 മുതല്‍ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഉഡുപ്പി സ്റ്റേഷനുകളില്‍ ജോലി ചെയ്തു വരികയാണ് സജീര്‍.

Exit mobile version