‘അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിന് കാരണം, നട്ടെല്ല് ഉള്ളതുകൊണ്ട്… പി സി ജോർജ് പ്രതികരിച്ചത് കേരളത്തിൽ നടക്കുന്ന അനീതിക്കെതിരെ’ ശോഭ സുരേന്ദ്രൻ

Sobha Surendran | Gulf Bignews

കൊച്ചി: പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന് പിന്തുണ പ്രഖ്യാപിക്കുന്നത് നട്ടെല്ലുള്ളയാളായത് കൊണ്ടാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരുവനന്തപുരം അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് പി സി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയത്.

കേസിൽ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പാലാരിവട്ടം സ്റ്റേഷനിൽ പിസി ജോർജ് ഹാജരാവുകയും ചെയ്തു. പിന്നാലെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചു കൊണ്ട് സ്റ്റേഷനിൽ എത്തിയതായിരുന്നു ശോഭ സുരേന്ദ്രൻ. ഈ വേളയിലായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

നാഗ്പൂരില്‍ രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി : ഒരാള്‍ മരിച്ചു

ശോഭ സുരേന്ദ്രന്റെ പ്രതികരണം;

‘ പി സി ജോർജ് നട്ടെല്ലുള്ള ഒരുത്താനാണ് എന്ന് തോന്നിയത് കൊണ്ടാണ് പിന്തുണ നൽകുന്നത്. ഇക്കാര്യം ഇപ്പോൾ പറഞ്ഞില്ലെങ്കിൽ താൻ ഉൾപ്പടെയുള്ളവരുടെ വീട്ടിൽ അവിലും മലരും വാങ്ങി വെക്കേണ്ടി വരും. വീട്ടിൽ നിന്ന് ഇറങ്ങിയാൽ തിരികെയെത്തുമെന്ന ഉറപ്പ് കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർക്ക് ഇല്ലാതായിട്ടുണ്ട്.

‘പി സി ജോർജിന് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ നിയമവും എന്ന അവസ്ഥയാണ് ഈ നാട്ടിലുള്ളത്. പിണറായി ഇരിക്കുന്നത് രാജാധികാര പദവിയിലല്ല, മുഖ്യമന്ത്രിയാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തങ്ങളിൽ ചിലരെയൊക്കെ ഒതുക്കിക്കളയാമെന്ന ധാരണയിലിരിക്കെ പൊതുസമൂഹത്തോട് ഞങ്ങൾ മറുപടി പറയു0.

‘പി സി ജോർജ് കുറ്റവാളിയോ രാജ്യദ്രോഹിയോ അല്ല. കേരളത്തിലെ അനീതിക്കെതിരെ പ്രതികരിച്ചതിനാണ് പോലീസ് പി സി ജോർജിനെ ഇത്തരത്തിൽ കാടിളക്കിയിട്ട് പിടിക്കാൻ നടക്കുന്നത്. പി സി ജോർജ് തന്റെടത്തോടെ സ്റ്റേഷനിൽ ഹാജരാകുമ്പോൾ കേരളത്തിലെ പൊതുപ്രവർത്തനത്തിന് നേതൃത്വ0 കൊടുക്കുന്നവരെന്ന നിലയിൽ ഞങ്ങളും ഇവിടെ വേണ്ടേ.

Exit mobile version