പെൺകുട്ടികളെയും ആൺകുട്ടികളെയും ഇടകലർത്തിയിരുത്തിയാൽ ഒരു അമ്മതൊട്ടിലും നിർമിക്കേണ്ടി വരുമെന്ന് കമന്റ്; നിങ്ങൾ ഉണ്ടായത് അങ്ങനെയാണോ എന്ന് ദീപാ നിശാന്തിന്റെ ചോദ്യം

Deepa Nishanth | Bignewslive

തിരുവനന്തപുരം: പെൺകുട്ടികളെയും ആൺകുട്ടികളെയും ഇടകലർത്തിയിരുന്നതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ എത്തിയ മോശം കമന്റിന് വായടപ്പിച്ച് മറുപടി നൽകി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്.

‘നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോഴേ മനസിലായി; കാർ കണ്ട് കിളിപോയി; തലേദിവസം ആയതോണ്ട് വിവാഹത്തിൽ നിന്നും പിന്മാറിയില്ല:’കിരൺ വിലപേശുന്ന ശബ്ദരേഖ പുറത്ത്

പെൺകുട്ടികളെയും ആൺകുട്ടികളെയും ഇടകലർത്തിയിരുത്തിയാൽ അതിന്റെ അടുത്ത് ഒരു ഹോസ്പിറ്റൽ, ഒരു ബാലവാടി, ഒരു അമ്മ തൊട്ടിൽ എന്നിവകൂടി നിർമിക്കുക എന്നായിരുന്നു ഒരാളുടെ കമന്റ്.

പിന്നാലെ ദീപാ നിശാന്ത് വായടപ്പിക്കുന്ന മറുപടി നൽകി. താനുണ്ടായത് അങ്ങനെയാണോ എന്ന് അവർ കുറിച്ചു. പെൺകുട്ടികളെയും ആൺകുട്ടികളെയും ഇടകലർത്തിയിരുത്തുക, ഉടുപ്പിലും നടപ്പിലും തുല്യത വരുത്തുക തുടങ്ങി പുതിയ അധ്യായന വർഷത്തിൽ സ്‌കൂളുകൾ നടപ്പാക്കേണ്ട മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്തുണയെന്നോണമായിരുന്നു ദീപ നിശാന്ത് കുറിപ്പ് പങ്കുവെച്ചത്.

കാലഹരണപ്പെട്ട ചിന്തകളാണ് നിങ്ങൾക്കുള്ളതെങ്കിൽ ആ ചിന്തകൾക്കുമേൽ ഒരു റീത്ത് വെക്കണമെന്നും, പുറകേ വരുന്നവരുടെ വഴിമുടക്കികളാകരുതെന്നും ദീപാ നിശാന്ത് പറഞ്ഞു. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന നിർദ്ദേശമൊക്കെ ഏതർത്ഥത്തിലാണ് വിവാദമാകുന്നതെന്നും ദീപ ചോദിച്ചു. 5 വർഷം മുൻപ് എഴുതിയ പോസ്റ്റാണ് ദീപ ഈ സാഹചര്യത്തിൽ വീണ്ടും പങ്കുവെച്ചത്.

Exit mobile version