‘നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോഴേ മനസിലായി; കാർ കണ്ട് കിളിപോയി; തലേദിവസം ആയതോണ്ട് വിവാഹത്തിൽ നിന്നും പിന്മാറിയില്ല:’കിരൺ വിലപേശുന്ന ശബ്ദരേഖ പുറത്ത്

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഇന്ന് വിധി പറയാനിരിക്കെ ഭർത്താവ് കിരന്റെ സ്ത്രീധനത്തോടുള്ള അടങ്ങാത്ത ആർത്തി തെളിയിച്ച് ശബ്ദരേഖ. വിസ്മയയോട് സ്ത്രീധനമായി ലഭിച്ച കാറിനെ കുറിച്ച് കിരൺ പരിഹസിച്ച് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

വിസ്മയയുടെ വീട്ടുകാർ വാങ്ങി നൽകിയ കാറ് വിവാഹത്തിന്റെ തലേദിവസമാണ് കണ്ടതെന്നും കണ്ടപ്പോൾ തന്റെ കിളി പോയെന്നും കിരൺ പറയുന്നു. വോക്സ് വാഗണിന്റെ വെന്റോ ആണ് താൻ ആഗ്രഹിച്ചതെന്നും അക്കാര്യം തന്നോട് പറഞ്ഞതല്ലേയെന്നും കിരൺ പറയുന്നുണ്ട്. തലേദിവസമായത് കൊണ്ടാണ് കല്യാണത്തിൽ നിന്ന് പിൻമാറാതിരുന്നതെന്നും ഇയാൾ വിസ്മയയോട് പറയുന്നു.

ALSO READ- ഡോക്ടർ ചമഞ്ഞ നിഖിൽ രക്തസാംപിളിൽ വെള്ളം ചേർത്തു; വൃക്കരോഗമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പണവും തട്ടി; കൂടുതൽ തട്ടിപ്പുകൾ പുറത്ത്

വിസ്മയയും കിരണും തമ്മിലുള്ള സംഭാഷണമിങ്ങനെ:

”എംജി ഹൈക്ടർ കണ്ടപ്പോൾ വിളിച്ചോ, സ്‌കോഡ റാപ്പിഡ് കണ്ടപ്പോൾ വിളിച്ചോ, വെന്റോ കണ്ടപ്പോൾ വിളിച്ചോ..എനിക്കിഷ്ടം സിറ്റി ആയിരുന്നു. ഞാൻ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വില കൂടുതലാണ് അത് നോക്കെണ്ടാന്ന്…നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്ത് വെച്ചതല്ലേ…പിന്നെ എന്താണ് രാത്രി രാത്രി ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്. രാത്രി ഞാൻ വന്നപ്പോഴാ ഈ സാധനം ഞാൻ കാണുന്നത്. അപ്പഴേ എന്റെ കിളി അങ്ങ് പറന്നുപോയി..

പക്ഷേ അന്ന് കുഴപ്പിമില്ലായിരുന്നല്ലോ….(വിസ്മയ ചോദിക്കുന്നു)

അന്ന് കുഴപ്പമില്ലാഞ്ഞിട്ടില്ല…അല്ലെങ്കിൽ ആ കല്യാണം വേണ്ടെന്ന് വെക്കണം..എന്നെ എല്ലാവരുംകൂടി വഴക്ക് പറയും അതുകൊണ്ടാ…

ബാത്ത്റൂം പണിയാനും ഷെഡ് പണിയാനും കാശുണ്ട്…. ഞാൻ വ്യക്തമായി വെന്റോ വേണമെന്ന് പറഞ്ഞതാ…ഞാൻ ഇയാളുടെ അടുത്ത് പറഞ്ഞതല്ലേ…അതെന്തേ അവരുടെ അടുത്ത് പറയാഞ്ഞത്…”

വിസ്മയയുടെ ഭർത്താവ് മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാർ പ്രതിയായ കേസിലെ തെളിവുകളിൽ പ്രധാനമാണ് ഈ സംഭാഷണങ്ങൾ.

Exit mobile version