തുണിയുരിയുന്നത് സദാചാരത്തിന് യോജിച്ചതല്ലെന്ന് കമന്റ്; പ്രതികരിച്ച് നടി മാളവിക

Actress Malavikka | Bignewslive

സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ വന്ന അശ്ലീല കമന്റിന് മറുപടിയുമായി നടി മാളവിക. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് സദാചാരം ചൂണ്ടിക്കാണിച്ച് കമന്റ് എത്തിയത്. ‘തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ… തുണിയുരിഞ്ഞാല്‍ അഭിനന്ദനം അറിയിക്കാനും കയ്യടിക്കാനും ആളുകള്‍ ഉണ്ടാവും. പക്ഷേ സദാചാരത്തിന് യോജിച്ചതല്ല അതൊന്നും.

തുണിയുടെ അളവ് കുറക്കുന്നത് സൗന്ദര്യവും സഭ്യതയുമാണ് എന്നൊക്കെ വിവക്ഷിക്കുന്ന പരിഷ്‌കാരികള്‍ വളര്‍ന്നു വരുന്ന നാടാണ് നാടാണ് നമ്മുടെ. സത്യത്തില്‍ ഇതെല്ലാം ആഭാസമല്ലേ?”എന്നായിരുന്നു കമന്റ്. പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തി.

‘മറ്റുള്ളവരുടെ കാര്യം ഞാന്‍ അന്വേഷിക്കാന്‍ പോകാറില്ല. എല്ലാവര്‍ക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. എന്ത് ചെയ്യണം, ചെയ്യണ്ട എന്നു തീരുമാനിക്കാനെന്ന് താരം കുറിച്ചു. മറുപടിക്ക് നിരവധി പേര്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.

Exit mobile version