സ്വിം സ്യൂട്ടില്‍ ചിത്രം; വെറുതെയല്ല പീഡനം കൂടുന്നതെന്ന് വിമര്‍ശനം! നിലവാരം കുറഞ്ഞ ഇത്തരം ആളുകള്‍ ഭൂമുഖത്ത് നിന്ന് ഇല്ലാതാകണമെന്ന് ദിയയുടെ മറുപടി

Diya Krishna | Bignewslive

മലയാളികള്‍ക്ക് പ്രിയങ്കരനും നടനുമായ കൃഷ്ണകുമാറിന്റെ കുടുംബം പരിചിതമാണ്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമായി കുടുംബം ഒന്നടങ്കം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇവര്‍ക്ക് ആരാധകരും അനവധിയാണ്. എന്നാല്‍ പലപ്പോഴും വിമര്‍ശനങ്ങളും ട്രോളുകളും കുടുംബത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ഇപ്പോള്‍ സദാചാര ആങ്ങളയുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയാണ്. മാലിദ്വീപില്‍ പോയപ്പോഴുള്ള ചിത്രങ്ങള്‍ ദിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിലൊരു ചിത്രത്തിന്, ‘വെറുതെയല്ല പീഡനം കൂടുന്നത്’ എന്നായിരുന്നു സദാചാരം ചൂണ്ടികാണിച്ചെത്തിയ കമന്റ് വന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് ദിയ മറുപടിയുമായി രംഗത്തെത്തി.

‘ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാകണം. ഇയാളുടെ മാതാപിതാക്കള്‍ ആരാണോ. ഇവള്‍ക്ക് അവര്‍ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം’;എന്ന് ദിയ കുറിച്ചു. എല്ലാവരും ശ്രദ്ധിച്ചതോടെ അവര്‍ ആ കമന്റ് ഡിലീറ്റ് ചെയ്‌തെന്നും പിന്നീട് പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും ദിയ പറയുന്നു.

Exit mobile version