ആ ഭാഗ്യശാലി തലസ്ഥാനത്ത്; വിഷു ബംപർ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിഷു ബംപർ ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞു. ഇന്ന് നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന് ലഭിച്ചു. ഭാഗ്യശാലിയെ തിരിച്ചറിഞ്ഞിട്ടില്ല.

പത്ത് കോടിയുടെ ഒന്നാം സമ്മാനം HB 727990 നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലാ ഓഫീസ് ഏജന്റായ ഗിരീഷ് കുറുപ്പ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ALSO READ- പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് മെംബർഷിപ്പ്; മൊബൈൽ ഉപയോഗിച്ച ഷമ്മി തിലകനെതിരെ അച്ചടക്ക നടപടിയും; അമ്മ ഡാ..സംഘടന ഡാ; ഹരീഷ് പേരടി

രണ്ടാം സമ്മാനം IB 117539 നമ്പര്‍ ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് സമ്മാനം. 34 കോടിയുടെ സമ്മാനങ്ങളാണ് ലോട്ടറി വകുപ്പ് വിഷു ബംപറിനായി നീക്കി വെച്ചിരിക്കുന്നത്.

Exit mobile version